ഇന്ത്യന് പ്രീമിയര് ലീഗില് നിര്ണായക വിജയവുമായി ആസ്റ്റണ് വില്ല. ടോട്ടന്ഹാം ഹോട്ട്സ്പറിനെതിരെ നടന്ന മത്സരത്തില് മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കാണ് വില്ല വിജയം സ്വന്തമാക്കിയത്. എസ്രി കൊന്സ, ബൗബക്കര് കമാര എന്നിവരാണ് വില്ലയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്.
One more to go 👊 pic.twitter.com/RCun4jeLz4
വില്ല പാര്ക്കില് നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്രഹിതമായിരുന്നു. രണ്ടാം പകുതിയില് 59-ാം മിനിറ്റില് വില്ല ഗോളടിച്ചു. കോര്ണറില് നിന്നുള്ള ശ്രമത്തില് എസ്രി കൊന്സയാണ് ടോട്ടന്ഹാമിന്റെ വല കുലുക്കിയത്.
73-ാം മിനിറ്റില് ബൗബക്കര് കമാരയിലൂടെ ആസ്റ്റണ് വില്ല രണ്ടാമതും ഗോളടിച്ചു. മോര്ഗന് റോജേഴ്സിന്റെ അസിസ്റ്റില് നിന്നായിരുന്നു രണ്ടാം ഗോള് പിറന്നത്. ടോട്ടന്ഹാമിന് വേണ്ടി ആരും ലക്ഷ്യം കാണാതിരുന്നതോടെ വില്ല പാര്ക്കില് എമിലിയാനോ മാര്ട്ടിനെസും സംഘവും മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കി.
Content Highlights: EPL: Aston Villa beats Tottenham and raises Champions League hopes