സൗദി പ്രോ ലീഗ് കിരീടം ഇത്തിഹാദിന്; ചരിത്രത്തിലെ പത്താമത്തേത്

സൗദി പ്രോ ലീഗ് കിരീട ജേതാക്കളായി അൽ ഇത്തിഹാദ്

സൗദി പ്രോ ലീഗ് കിരീട ജേതാക്കളായി അൽ ഇത്തിഹാദ്. ഇന്നലെ അൽ റായ്ദിനെ 3-1 ന് പരാജയപ്പെടുത്തിയതോടെ ഇത്തിഹാദ് രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ കിരീടം ഉറപ്പിച്ചു.

മത്സരത്തിൽ ഇന്നലെ അൽ റായ്ദ് ആണ് ആദ്യം ഗോൾ നേടിയത്. കാന്റെയുടെ പിഴവ് മുതലാക്കി റായ്ദ് താരം ഔമർ ഗൊൺസാലസ് ഒമ്പതാം മിനിറ്റിൽ തന്നെ ഗോൾ നേടിയെങ്കിലും തുടർച്ചയായ ഇടവേളകളിൽ മൂന്ന് ഗോളുകൾ നേടി ഇത്തിഹാദ് കിരീടത്തിൽ മുത്തമിട്ടു. സ്റ്റീവൻ ബെർഗ്വിജിൻ 21-ാം മിനിറ്റിലും 40-ാം മിനിറ്റിൽ ഡാനിലോയും 47 -ാം മിനിറ്റിൽ അൽ ഒബുദും ഇത്തിഹാദിന് വേണ്ടി ഗോൾ നേടി.

ചരിത്രത്തിൽ ഇത്തിഹാദിന്റെ പത്താം കിരീടമാണിത്. 32 മത്സരങ്ങളിൽ നിന്ന് 77 പോയിന്റുമായാണ് കിരീട റൺ പൂർത്തിയാക്കിയത്. 31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുള്ള അൽ ഹിലാലിനേക്കാൾ ഒമ്പത് പോയിന്റ് വ്യത്യാസം. ഇനിയുള്ള മത്സരങ്ങളിൽ മുഴുവൻ അൽ ഹിലാൽ ജയിച്ചാലും ഇത്തിഹാദ് തോറ്റാലും കിരീട പൊസിഷനിൽ മാറ്റമുണ്ടാവില്ല. അതേ സമയം കിരീട നേട്ടത്തോടെ ബെൻസീമ ഫ്രാൻസ്, സ്‌പെയ്ൻ തുടങ്ങി രാജ്യങ്ങൾക്കൊപ്പമല്ലാതെ മറ്റൊരു മൂന്നാം രാജ്യത്തിന്റെ കൂടി ക്ലബ് കിരീടം ചൂടി.

Content Highlights: Al-Ittihad seals 10th Saudi Pro League title

To advertise here,contact us