അപരാജിതരായി WSL സീസൺ പൂർത്തിയാക്കി ചെൽസി വനിതകൾ; കൂടെ തുടർച്ചയായ ആറാം കിരീടവും

പുതിയ പരിശീലക സോണിയ ബോംപാസ്റ്ററിന്റെ കീഴിൽ തുടർച്ചയായ ആറാം കിരീടം കൂടിയാണ് ചെൽസി ഉറപ്പിച്ചത്

സീസണിൽ ഒരു തോൽവി പോലുമില്ലാതെ ചെൽസി വനിതകൾ ഡബ്ലിയു എസ് എൽ പൂർത്തിയാക്കി. ഇന്നലെ ലിവർപോളിപൂളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്.

22 മത്സരങ്ങളിൽ നിന്ന് 19 ജയം, മൂന്ന് സമനില അടക്കം ചെൽസി 60 പോയിന്റാണ് നേടിയത്. 22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി ആഴ്‌സണൽ രണ്ടാം സ്ഥാനത്തും 44 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

പുതിയ പരിശീലക സോണിയ ബോംപാസ്റ്ററിന്റെ കീഴിൽ തുടർച്ചയായ ആറാം കിരീടം കൂടിയാണ് ചെൽസി ഉറപ്പിച്ചത്. ലീഗ് കപ്പ് നേടിയ ചെൽസി മെയ് 18 ന് എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണയോട് സെമി ഫൈനലിൽ തോറ്റത് മാത്രമായിരുന്നു ഈ സീസണിൽ അവർ ഏറ്റുവാങ്ങിയ വലിയ തിരിച്ചടി.

Content Highlights: Chelsea Women Complete Unbeaten Season: 

To advertise here,contact us