പി എസ് ജി ചാംപ്യൻസ് ലീ​ഗ് ഫൈനലിൽ, സെമിയിൽ ​ആഴ്സണലിനെ വീഴ്ത്തി

ഇന്റർ മിലാനാണ് ഫൈനലിൽ പി എസ് ജിയുടെ എതിരാളി

യുവഫേ ചാംപ്യൻസ് ലീ​ഗ് ഫുട്ബോൾ ഫൈനലിൽ കടന്ന് പി എസ് ജി. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ ആഴ്സണലിനെ 2-1 പരാജയപ്പെടുത്തിയാണ് പി എസ് ജി ചാംപ്യൻസ് ലീ​ഗ് ഫൈനൽ ഉറപ്പിച്ചത്. നേരത്തെ ഏപ്രിൽ 30ന് നടന്ന ആദ്യ പാദ സെമിയിൽ ആഴ്സണലിനെ 1-0ത്തിനാണ് പി എസ് ജി പരാജയപ്പെട്ടുത്തിയത്. ഇതോടെ രണ്ട് പാദങ്ങളിലുമായി 3-1നാണ് പി എസ് ജി വിജയം.

ഇന്നലെ നടന്ന മത്സരത്തിൽ 27-ാം മത്സരത്തിൽ ഫാബിയൻ റൂയിസും 72-ാം മിനിറ്റിൽ അഷ്റഫ് ഹക്കിമിയും പി എസ് ജിക്കായി വലകുലുക്കി. 76-ാം മിനിറ്റിൽ ബുകായോ സാക ആഴ്സണലിനായി ഒരു ​ഗോൾ തിരിച്ചടിച്ചു. എന്നാൽ അവശേഷിച്ച സമയത്ത് ​ഗണ്ണേഴ്സിന് പി എസ് ജിയെ മറികടക്കാൻ സാധിച്ചില്ല.

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ വീഴ്ത്തി കലാശപ്പോരിന് തയ്യാറെടുക്കുന്ന ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനാണ് ഫൈനലിൽ പി എസ് ജിയുടെ എതിരാളി. 2010ൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണികിനെ തകർത്ത് ജോസ് മൗറീഞ്ഞോയുടെ ഇന്റർ മിലാൻ ആണ് ഒടുവിൽ ചാംപ്യൻസ് ലീ​ഗ് കിരീടം നേടിയത്. 2023ൽ ഫൈനൽ എത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ പരാജയപ്പെട്ടു. ചരിത്രത്തിൽ നാലാം ചാംപ്യൻസ് ലീ​ഗ് കിരീടമാണ് ഇന്റർ ലക്ഷ്യമിടുന്നത്.

Content Highlights: Paris Saint-Germain books UCL final ticket after 3-1 aggregate win over Gunners

To advertise here,contact us