സ്പാനിഷ് ലീഗിൽ കിരീടത്തിലേക്ക് അടുത്ത് ബാഴ്സലോണയും പിടിവിടാതെ റയൽ മാഡ്രിഡും. വയ്യഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സ തോല്പിച്ചപ്പോൾ റയൽ മാഡ്രിഡ് സെൽറ്റ വിഗോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇതോടെ 34 മത്സരങ്ങളിൽ നിന്ന് ബാഴ്സയ്ക്ക് 79 പോയിന്റും റയലിന് 75 പോയിന്റുമാണുള്ളത്. രണ്ടാം പകുതിയിൽ റഫീഞ്ഞയും ഫെർമിൻ ലോപസുമാണ് ബാഴ്സക്കായി ഗോൾ കണ്ടെത്തിയത്. ആറാം മിനിറ്റിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കറ്റാലിയൻസിന്റെ തിരിച്ചുവരവ്. വയ്യഡോളിഡിന് വേണ്ടി ഇവാൻ സാഞ്ചസ് ഏക ഗോൾ നേടി.
എംബാപ്പെയുടെ ഇരട്ട ഗോളിലാണ് റയൽ ജയിച്ചത്. അർദ് ഗുലറും റയലിനായി ഒരു ഗോൾ നേടി. സെൽറ്റയ്ക്ക് വേണ്ടി ചാവി റോഡ്രിഗസും വിലിയറ്റും ഗോൾ നേടി.
Content Highlights: La Liga title race heats up; Barca and Real Madrid secure crucial wins