ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും. താരം തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി താരം മാറും.
2015 ൽ വുൾഫ്സ്ബർഗിൽ നിന്നാണ് ബെൽജിയൻ താരം സിറ്റിയിലെത്തുന്നത്. അതിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി. നിരവധി പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവ നേടിക്കൊടുത്തു. ക്ലബ്ബിനായി 413 മത്സരങ്ങളിൽ നിന്ന് 106 ഗോളുകൾ നേടി. നൂറോളം അസിസ്റ്റുകളും നൽകി.
Content Highlights: Kevin De Bruyne makes shock announcement; midfielder to leave Manchester City: