കരബാവോ കപ്പ് കിരീടപ്പോര് ഇന്ന്; ലിവർപൂളും ന്യൂകാസിലും നേർക്കുനേർ

ചാംപ്യൻസ് ട്രോഫി പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയോട് തോറ്റുപുറത്തായത് കൊണ്ട് തന്നെ ലിവർപൂളിന് കരബാവോ കപ്പ് നിർണായകമാണ്

കരബാവോ കപ്പ് ഫൈനലിൽ ഇന്ന് ലിവർപൂളും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ പരസ്പരം ഏറ്റുമുട്ടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പോയിന്റ് ടോപ്പറായ ലിവർപൂൾ വെസ്റ്റ്ഹാം, ബ്രൈറ്റൺ, സതാംപ്ടൺ, ടോട്ടൻഹാം എന്നിവരെ തോൽപ്പിച്ചാണ് ലിവർപൂൾ ഫൈനലിലെത്തിയത്. ചാംപ്യൻസ് ട്രോഫി പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയോട് തോറ്റുപുറത്തായത് കൊണ്ട് തന്നെ ലിവർപൂളിന് കാരബാവോ കപ്പ് നിർണായകമാണ്.

പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള ന്യൂകാസിൽ സൗദിയുടെ ഉടമസ്ഥതയിലായതിന് ശേഷമുള്ള ആദ്യ പ്രധാന ട്രോഫിയാണ് ലക്ഷ്യമിടുന്നത്. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി പത്തുമണി മുതലാണ് മത്സരം.

Content Highlights: Carabao Cup Final: Liverpool and Newcastle United 

To advertise here,contact us