മാഡ്രിഡ് ഡെര്‍ബിയില്‍ ആവേശം ബലാബലം; ബെര്‍ണബ്യൂവില്‍ റയലിനെ സമനിലയില്‍ തളച്ച് അത്‌ലറ്റികോ മാഡ്രിഡ്‌

റയലിന്റെ ആരാധകരെ നിശബ്ദരാക്കി അത്‌ലറ്റികോയാണ് മത്സരത്തില്‍ ആദ്യം വലകുലുക്കിയത്

ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബി മത്സരത്തിന് ആവേശ സമനില. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. അത്‌ലറ്റികോയ്ക്ക് വേണ്ടി യുവതാരം ജൂലിയന്‍ അല്‍വാരസും റയലിന് വേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ലക്ഷ്യം കണ്ടു.

🏁 @RealMadrid 1-1 @Atleti⚽ 35' Julián Alvarez (p)⚽ 50' @KMbappe👉 @Emirates pic.twitter.com/4IQvhPFgKO

റയലിന്റെ ആരാധകരെ നിശബ്ദരാക്കി അത്‌ലറ്റികോയാണ് മത്സരത്തില്‍ ആദ്യം വലകുലുക്കിയത്. 35-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് പെനാല്‍റ്റിയിലൂടെയാണ് അത്‌ലറ്റികോയുടെ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയല്‍ തിരിച്ചടിച്ചു. 50-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെയാണ് റയല്‍ സമനില കണ്ടെത്തിയത്.

Also Read:

Football
റൊണാള്‍ഡോയെ കണ്ടാണ് വളർന്നത്, അദ്ദേഹത്തെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു: യുണൈറ്റഡ് താരം

സമനിലയോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. അത്‌ലറ്റികോ രണ്ടാമതാണ്. റയലിന് 50 പോയിന്റും അത്‌ലറ്റികോയ്ക്ക് 49 പോയിന്റുമാണുള്ളത്.

Content Highlights: Real Madrid vs Atletico Madrid: Kylian Mbappe Salvages Draw In Madrid Derby As Real Madrid Remain Top Of LaLiga

To advertise here,contact us