ഡബിളടിച്ച് സലാ! പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെ വീഴ്ത്തി ലിവര്‍പൂള്‍, ന്യൂകാസിലിന് 'ഫുള്‍ഹാം ഷോക്ക്'

ബോണ്‍മൗത്തിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 30-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വപ്‌നകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. ബോണ്‍മൗത്തിനെതിരായ എവേ മത്സരം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് 'ചെമ്പട' തകര്‍ത്തെറിഞ്ഞത്. മത്സരത്തില്‍ ഇരട്ടഗോള്‍ നേടി സൂപ്പര്‍ താരം മുഹമ്മദ് സലാ കളം നിറഞ്ഞു. മറ്റൊരു മത്സരത്തില്‍ ന്യൂകാസിലിനെ ഫുള്‍ഹാം പരാജയപ്പെടുത്തുകയും ചെയ്തു.

GET INNN!!! 👊 pic.twitter.com/6ImxnMvx2w

Three points howay from home. 💜#NEWFUL pic.twitter.com/vvI5gPjSmz

ബോണ്‍മൗത്തിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 30-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച സലാ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 75-ാം മിനിറ്റില്‍ സലായുടെ ഗോള്‍ ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയാക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. വിജയത്തോടെ 56 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍. 40 പോയിന്റുമായി ഏഴാമതാണ് ബോണ്‍മൗത്ത്.

Also Read:

Football
ഏഴഴക്!!! ബ്രൈറ്റന്റെ വലനിറച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്; പ്രീമിയര്‍ ലീഗില്‍ സ്വപ്‌നകുതിപ്പ് തുടരുന്നു

മറ്റൊരു മത്സരത്തില്‍ കരുത്തരായ ന്യൂകാസിലിനെ ഫുള്‍ഹാം കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫുള്‍ഹാമിന്റെ വിജയം റൗള്‍ ജിമിനെസും റോഡ്രിഗോ മുനിസും ഫുള്‍ഹാമിന് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ജേക്കബ് മര്‍ഫി ന്യൂകാസിലിന്റെ ആശ്വാസഗോള്‍ നേടി. 24 മത്സരങ്ങളില്‍ 41 പോയിന്റുമായി അഞ്ചാമതാണ് ന്യൂകാസില്‍. 36 പോയിന്റുള്ള ഫുള്‍ഹാം ഒന്‍പതാമതാണ്.

Content Highlights: Premier League 2024-25: Mohamed Salah double fires Liverpool nine points clear, Newcastle United vs Fulham

To advertise here,contact us