കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കാന്‍ ഇനി കമല്‍ജിത് സിങ്; സ്ഥിരീകരിച്ച് ക്ലബ്ബ്

ഒഡീഷ എഫ്‌സിയില്‍ നിന്ന് ലോണിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സൈന്‍ ചെയ്തത്

പുതിയ ഗോള്‍കീപ്പറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയുടെ ഗോള്‍കീപ്പറായിരുന്ന കമല്‍ജിത് സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലെത്തിച്ചത്. ഒഡീഷ എഫ്‌സിയില്‍ നിന്ന് ലോണിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സൈന്‍ ചെയ്തത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സോം കുമാര്‍ ക്ലബ്ബ് വിട്ടിരുന്നു. യുവ ഗോള്‍കീപ്പറിന് പകരക്കാരനായാണ് കമല്‍ജിത് സിങ്ങിനെ ലോണില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.

Also Read:

Football
'നോഹയോട് സംസാരിക്കും, ക്യാപ്റ്റനെന്ന നിലയില്‍ അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു'; മത്സരശേഷം ലൂണ

ഈ സീസണിന്റെ തുടക്കത്തിലാണ് കമല്‍ജിത് സിങ് വീണ്ടും ഒഡീഷയുടെ തട്ടകത്തിലെത്തിയത്. അതിന് മുന്‍പ് ഈസ്റ്റ് ബംഗാളിന്റെ ഗോള്‍കീപ്പറായിരുന്നു. നേരത്തെ 2020 സീസണ്‍ മുതല്‍ രണ്ട് വര്‍ഷം കമല്‍ജിത് ഒഡീഷയുടെ ഗോള്‍വല കാത്തിരുന്നു. ഐഎസ്എല്ലില്‍ 60 മത്സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്.

Content Highlights: Kerala Blasters signs custodian Kamaljit Singh on season-long loan from Odisha

To advertise here,contact us