ഐഎസ്എല്‍: തിങ്കളാഴ്ച കൊച്ചി മെട്രോ രാത്രി സര്‍വീസ് വര്‍ധിപ്പിച്ചു

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ് സിയും തമ്മിലാണ് ഇന്നത്തെ മത്സരം

ജനുവരി 13ന് തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും.

രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45 , 10.54, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകും.

Also Read:

Cricket
ടെസ്റ്റ് ക്യാപ്റ്റനായി ജയ്സ്വാൾ വേണമെന്ന് ​ഗംഭീർ; സെലക്ടർമാർ റിഷഭ് പന്തിനൊപ്പം

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ് സിയും തമ്മിലുള്ള മത്സരത്തിനാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്നത്. ഐഎസ്എൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ഒമ്പത് പേരായി ചുരുങ്ങിയിട്ടും പഞ്ചാബിനെ അവരുടെ നാട്ടിൽ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ.

Content Highlights: Kochi metro launches extra services ISL match

To advertise here,contact us