ഇന്ത്യൻ സൂപ്പർ ലീ​ഗ്: ഈസ്റ്റ് ബം​ഗാളിനെ തോൽപ്പിച്ച് ഒഡീഷ എഫ് സി

43-ാം മിനിറ്റിൽ ജീക്സൺ സിങ് രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഈസ്റ്റ് ബംഗാൾ സംഘം 10 പേരായി ചുരുങ്ങി.

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഈസ്റ്റ് ബം​ഗാളിനെ പരാജയപ്പെടുത്തി ഒഡീഷ എഫ് സി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഒഡീഷയുടെ വിജയം. ജെറി മാവിഹ്മിംഗ്തംഗ, ഹ്യൂഗോ ബൂമസ് എന്നിവർ ഒഡീഷയ്ക്കായി ​ഗോളുകൾ നേടി. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ​ഗോൾ നേടിയത് ലാൽചുങ്‌നുംഗയാണ്.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും വലചലിപ്പിക്കാൻ കഴിഞ്ഞില്ല. 43-ാം മിനിറ്റിൽ ജീക്സൺ സിങ് രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഈസ്റ്റ് ബംഗാൾ സംഘം 10 പേരായി ചുരുങ്ങി. എങ്കിലും രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ഈസ്റ്റ് ബം​ഗാൾ മുന്നിലെത്തി. ലാൽചുങ്‌നുംഗ മത്സരത്തിലെ ആദ്യ ​ഗോൾ നേടി. എന്നാൽ രണ്ട് മിനിറ്റിൽ ഒഡീഷ സമനില പിടിച്ചു. ജെറി മാവിഹ്മിംഗ്തംഗയാണ് വലചലിപ്പിച്ചത്. പിന്നാലെ 81-ാം മിനിറ്റിൽ ഹ്യൂഗോ ബൂമസ് ഒഡീഷയുടെ ​വിജയ​ഗോൾ നേടി.

Also Read:

Cricket
മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ ഓപണറായി മടങ്ങിയെത്തിയേക്കും; സൂചനകൾ ഇങ്ങനെ

ഐഎസ്എൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഒഡീഷ എഫ് സി. 12 മത്സരങ്ങൾ പിന്നിടുമ്പോൾ ഒഡീഷയ്ക്ക് അഞ്ച് വിജയങ്ങളും നാല് സമനിലയുമുണ്ട്. 10 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമുള്ള ഈസ്റ്റ് ബം​ഗാൾ 11-ാം സ്ഥാനത്താണ്. പോയിന്റ് ടേബിളിൽ ഒന്നാമത് മോഹൻ ബ​ഗാനും രണ്ടാമത് ബെം​ഗളൂരു എഫ് സിയുമാണ്.

Content Highlights: Odisha FC Come Back To Pip 10-Man East Bengal 2-1

To advertise here,contact us