'മെസ്സിയും സംഘവും കേരളത്തിലെത്തും, പന്തും തട്ടും'; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

മത്സര വേദിയായി കൊച്ചിയെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം അടുത്ത വര്‍ഷം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. സൂപ്പർ താരം ലയണല്‍ മെസ്സി അടക്കമുള്ള ടീമംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സര വേദിയായി കൊച്ചിയെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ കാത്തിരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സൗഹൃദ മത്സരത്തില്‍ വിദേശടീമുകളായിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍. അര്‍ജന്റീന ടീം സംഘാടകര്‍ ഒന്നര മാസത്തിനുള്ളില്‍ കേരളത്തില്‍ എത്തുമെന്നും ഒരുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഔദ്യോഗികമായി അറിയിച്ചത്.

Also Read:

Football
മെസ്സിയുടെ അസിസ്റ്റില്‍ വീണ്ടും ലൗട്ടാരോ; പെറുവിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി അർജന്‍റീന

സ്‌പോര്‍ട്‌സ് എക്കോണമിയുടെ ഭാഗമായി കായിക ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അര്‍ജന്റീനയുമായി സൗഹൃദ മത്സരം നടത്തുന്നത്.

Content Highlights: Minister V Abdurahiman Confirms Argentina football team will come to Kerala next year

To advertise here,contact us