മെസ്സിയുടെ അസിസ്റ്റില്‍ വീണ്ടും ലൗട്ടാരോ; പെറുവിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി അർജന്‍റീന

അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് വിജയം. പെറുവിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലയണല്‍ മെസ്സിയും സംഘവും വിജയം പിടിച്ചെടുത്തത്. യുവതാരം ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

FT: 🇦🇷 Argentina 1-0 Peru 🇵🇪 ⚽️ Lautaro Martínez pic.twitter.com/wyRtqV6Gyi

അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ തകർപ്പന്‍ വോളിയിലൂടെയാണ് ലൗട്ടാരോ മാര്‍ട്ടിനസ് പെറുവിന്‍റെ വല കുലുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്.

✨🇦🇷 Leo Messi has just played his final game for club and country in 2024… as Argentina beat Perú 1-0.🪄 Messi’s assist means he becomes the player with most assists in international football history joint with Donovan (58). pic.twitter.com/79O4q3b8Zg

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ലൗട്ടാരോ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തുന്നത്. പരാഗ്വേയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലൗട്ടാരോയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന ലീഡ് അഞ്ചാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

Content Highlights: Lionel Messi's Argentina beats Peru in FIFA World Cup qualifier

To advertise here,contact us