യുവേഫ നാഷന്സ് ലീഗില് ഇസ്രയേലിനെതിരെ വമ്പന് വിജയം സ്വന്തമാക്കി ഫ്രാന്സ്. ഒന്നിനെതിരെ നാല് ഗോളുകള്ക്കാണ് ഇസ്രയേലിനെ ഫ്രഞ്ച് പട മുട്ടുകുത്തിച്ചത്. ഫ്രാന്സിന് വേണ്ടി എഡ്വാര്ഡോ കാമവിങ്ക, ക്രിസ്റ്റഫര് എന്കുന്കു, മത്തിയോ ഗുന്ഡോസി, ബ്രാഡ്ലി ബാര്കോള എന്നിവര് സ്കോര് ചെയ്തപ്പോള് ഒമ്രി ഗാന്ഡല്മാന് ഇസ്രയേലിന്റെ ആശ്വാസഗോള് കണ്ടെത്തി.
സൂപ്പര് താരം കിലിയന് എംബാപ്പെ ഇല്ലാതെയായിരുന്നു ഫ്രാന്സ് മത്സരത്തിനിറങ്ങിയത്. ഇസ്രയേലിന്റെ ഹോം മത്സരത്തിന്റെ തുടക്കത്തില് തന്നെ ഫ്രഞ്ച് പട ലീഡെടുത്തു. ആറാം മിനിറ്റില് എഡ്വാര്ഡോ കാമവിങ്കയാണ് ഫ്രാന്ഡിന്റെ ആദ്യ ഗോള് നേടിയത്. 24-ാം മിനിറ്റില് ഇസ്രയേല് തിരിച്ചടിച്ചു. ഒമ്രി ഗാന്ഡല്മാനാണ് ഇസ്രയേലിന് സമനില സമ്മാനിച്ചത്.
🔵🇫🇷 8th goal of the season in 12 games for club and country for Christopher Nkunku.He’s back to scoring goals also for the national team now. pic.twitter.com/Qsr94DqPMg
നാല് മിനിറ്റുകള്ക്കുള്ളില് ഫ്രാന്സ് ക്രിസ്റ്റഫര് എന്കുന്കുവിലൂടെ ലീഡ് തിരികെ പിടിച്ചു. ഫ്രാന്സിന് വേണ്ടി എന്കുന്കു നേടുന്ന ആദ്യത്തെ ഗോളാണിത്. രണ്ടാം പകുതിയില് ഫ്രാന്സ് ആക്രമണം ശക്തമാക്കി. 87, 89 മിനിറ്റുകളില് മത്തിയോ ഗുന്ഡോസി, ബ്രാഡ്ലി ബാര്കോള എന്നിവര് നേടിയ ഗോളുകളിലൂടെ ഫ്രാന്സ് വിജയം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളില് രണ്ട് വിജയവും ഒരു പരാജയവുമടക്കം ആറ് പോയിന്റുമായി ഗ്രൂപ്പ് സ്റ്റാന്ഡിങ്സില് രണ്ടാമതാണ് ഫ്രാന്സ്.
Content Highlights: UEFA Nations League 2024: France beats Israel