ഡബിളടിച്ച് ലെവന്‍ഡോവ്‌സ്‌കിയും റഫീഞ്ഞയും; വിയ്യാറയലിനെതിരെ വമ്പന്‍ വിജയവുമായി ബാഴ്‌സ

വിയ്യാറയലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു

സ്പാനിഷ് ലാ ലീഗയില്‍ വമ്പന്‍ വിജയവുമായി ബാഴ്‌സലോണ. വിയ്യാറയലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. ബാഴ്‌സയ്ക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും റാഫീഞ്ഞയും ഇരട്ടഗോളുകളുമായി തിളങ്ങി.

🔥 FULL TIME!!!!! 🔥#VillarrealBarça pic.twitter.com/vrKVl5muiB

വിയ്യാറയലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. 20-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 15 മിനിറ്റിന് ശേഷം ലെവന്‍ഡോവ്‌സ്‌കി തന്നെ ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. ലാമിന്‍ യമാലിന്റെ ക്രോസില്‍നിന്ന് ഓവര്‍ഹെഡ് ഹെഡറിലൂടെയാണ് ലെവന്‍ഡോവ്‌സ്‌കി ഗോള്‍ കണ്ടെത്തിയത്.

രണ്ടാം ഗോള്‍ വഴങ്ങി മൂന്ന് മിനിറ്റിനുശേഷം വിയ്യാറയല്‍ തിരിച്ചടിച്ചു. 38-ാം മിനിറ്റില്‍ അയോസെ പെരെസ് ബാഴ്‌സയുടെ വലകുലുക്കിയെങ്കിലും അത് വിയ്യാറയലിന്റെ ആശ്വാസ ഗോള്‍ മാത്രമായി മാറുകയായിരുന്നു. 58-ാം മിനിറ്റില്‍ പാബ്ലോ ടോറെയിലൂടെ ബാഴ്‌സ മൂന്നാം ഗോളും കണ്ടെത്തിയതോടെ വിയ്യാറയല്‍ ഏറെക്കുറെ പരാജയത്തോട് അടുത്തു. പിന്നാലെ 74,83 മിനിറ്റുകളില്‍ റഫീഞ്ഞ നേടിയ ഗോളിലൂടെ ബാഴ്‌സ വിജയം പൂര്‍ത്തിയാക്കി.

To advertise here,contact us