അർജന്റീനൻ ഫുട്ബോൾ ദേശീയ ടീമിലേക്ക് പൗലോ ഡിബാല തിരിച്ചെത്തുന്നു. സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീനൻ ടീമിൽ ഡിബാലയും കളിക്കും. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം അർജന്റീനൻ ഫുട്ബോൾ സ്ഥിരീകരിച്ചു. സൗദി ക്ലബ് അൽ ഖാദിസിയ്യയുടെ ഓഫർ നിരസിച്ച് ഇറ്റാലിയൻ ക്ലബ് എ സി റോമയ്ക്കൊപ്പം തുടരാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അർജന്റീനൻ ടീമിലേക്ക് ഡിബാല തിരിച്ചെത്തിയത്.
ഖത്തർ ലോകകപ്പിൽ അർജന്റീനൻ ടീമിൽ അംഗമായിരുന്ന ഡിബാലെയ്ക്ക് കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിന് മുമ്പായാണ് സ്ഥാനം നഷ്ടമാകുന്നത്. പിന്നാലെ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ഇല്ലാതെ ഇറങ്ങുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ നിന്നും താരത്തെ തഴഞ്ഞു.
#SelecciónMayor El futbolista @PauDybala_JR de @OfficialASRoma se suma a los convocados por Lionel #Scaloni para los próximos compromisos de eliminatorias sudamericanas. pic.twitter.com/b0hP3jC0Hm
ജെയിംസ് റോഡ്രിഗസ് സ്പെയ്നിലേക്ക് തിരിച്ചുവരുന്നു; ഇത്തവണ റയലിലേക്കല്ല, പുതിയ ക്ലബ്
യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളും വിജയിച്ച അർജന്റീനയ്ക്ക് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷം ലയണൽ മെസ്സിയില്ലാതെയാണ് അർജന്റീനൻ ടീം കളത്തിലിറങ്ങുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെപ്റ്റംബർ ആറിന് ചിലിയെയും ഒമ്പതിന് കൊളംബിയയോയും ലിയോണൽ സ്കെലോണിയുടെ സംഘം നേരിടും.