യുവേഫ സൂപ്പർ കപ്പ്; റയൽ മാഡ്രിഡ് ചാമ്പ്യന്മാർ

69-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ ഗോൾ പിറന്നു.

വാഴ്സ: യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് വിജയികളും തമ്മിൽ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ. യൂറോപ്പ ലീഗ് ജേതാക്കളായ അത്ലാന്റ എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഫെഡെറിക്കോ വാൽവെർദെ റയലിനായി ആദ്യ ഗോൾ നേടി. പിന്നാലെ അരങ്ങേറ്റക്കാരൻ കിലിയൻ എംബാപ്പെയും സ്പാനിഷ് ക്ലബിനായി വലചലിപ്പിച്ചു.

മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ എംബാപ്പെ ഇടം നേടി. ആദ്യ പകുതിയിൽ റയലിനായിരുന്നു പന്തടക്കത്തിൽ ആധിപത്യം ഉണ്ടായിരുന്നത്. എന്നാൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റയൽ സംഘം പരാജയപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല.

പാകിസ്താൻ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും; സ്ഥിരീകരിച്ച് പി സി ബി

രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. വിനീഷ്യസ് ജൂനിയറിന്റെ പാസിൽ ഫെഡെറിക്കോ വാൽവെർദെ പന്ത് അനായാസം വലയിലാക്കി. പിന്നാലെ 69-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ ഗോൾ പിറന്നു. റയലിനായി അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേട്ടം സ്വന്തമാക്കാനും ഫ്രാൻസ് നായകന് കഴിഞ്ഞു. മത്സരത്തിന്റെ അവസാന 14 മിനിറ്റുകളിലാണ് ലൂക്ക മോഡ്രിച്ച് കളത്തിലിറങ്ങിയത്. ഒടുവിൽ ലോങ് വിസിൽ മുഴങ്ങിയപ്പോൾ സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാരായി.

To advertise here,contact us