ഹാവെർട്സിന് പുതിയ സൈനിങ്‌; വധു പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ

25കാരനായ ഹവെർട്സും സോഫിയയും വർഷങ്ങളായി അടുപ്പത്തിലായിരുന്നു

മ്യൂണിച്ച്: ജർമ്മനിയുടെയും ആഴ്സനലിന്റെയും മുന്നേറ്റ നിര താരം കയ് ഹവെർട്സ് വിവാഹിതനായി. ​പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ സോഫിയ വെബറാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പ​ങ്കെടുത്ത ചടങ്ങിൽ കഴിഞ്ഞ ദിവസമായിരുന്നു കല്യാണം. 25കാരനായ ഹവെർട്സും സോഫിയയും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. യൂറോ കപ്പിനുശേഷം ഇരുവരും വിവാഹിതരാവാൻ പോകുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

ഇൻസ്റ്റഗ്രാമിൽ അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് സോഫിയ. വിവാഹദിനത്തിലെ ഫോട്ടോകൾ 'എക്കാലത്തേക്കും' എന്ന അടിക്കുറിപ്പിൽ സോഫിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,contact us