മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബാപ്പെയെ ഔദ്യോഗികമായി അവതരിപ്പിച്ച് റയല് മാഡ്രിഡ്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണബ്യൂവില് തിങ്ങിനിറഞ്ഞ ആരാധകര്ക്ക് മുന്നിലാണ് എംബാപ്പെയെ ക്ലബ്ബ് അവതരിപ്പിച്ചത്. റയലില് ഒന്പതാം നമ്പര് ജഴ്സിയാണ് താരം അണിയുക.
Kylian Mbappé kisses Real Madrid badge. ✨ pic.twitter.com/daOEHqTBe6
ഫ്രഞ്ച് വമ്പന് ക്ലബ്ബായ പാരിസ് സെന്റ് ജര്മ്മനില് നിന്ന് ഫ്രീ ഓജന്റായാണ് താരം സാന്റിയാഗോ ബെര്ണബ്യൂവിന്റെ പടികയറുന്നത്. റയല് മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസിന്റെ സാന്നിധ്യത്തില് നടന്ന ചടങ്ങിലാണ് എംബാപ്പെയുടെ ക്ലബ്ബിലേക്കുള്ള പ്രവേശനം. സാന്റിയാഗോ ബെര്ണബ്യൂവിലെ 80,000ത്തിലധികം വരുന്ന കാണികള്ക്ക് മുന്നില് വെച്ച് പെരസും എംബാപ്പെയും ക്ലബ്ബ് പ്രവേശനത്തിന്റെ കരാറില് ഒപ്പുവെക്കുകയും ചെയ്തു. 2029 വരെയാണ് എംബാപ്പെയുമായുള്ള റയലിന്റെ കരാര്.
പിഎസ്ജി വിടുന്ന എംബാപ്പെ റയലിലേക്ക് തന്നെ എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. രണ്ട് വര്ഷത്തിലേറെയായി റയല് മാഡ്രിഡും സൂപ്പര് താരത്തിനായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനത്തിലാണ് എംബാപ്പെ പിഎസ്ജിയില് നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചത്.