ആവേശപ്പോരിൽ ഓസ്ട്രിയയെ മറികടന്ന് തുർക്കി ; ക്വാർട്ടർ ഫൈനൽ എതിരാളി നെതർലൻഡ്

പ്രതിരോധ താരം മെറീഹ് ഡെമിറലിന്റെ മികവിലാണ് യുവ തുർക്കികൾ വിജയിച്ചു കയറിയത്

icon
dot image

മ്യൂണിച്ച്: യൂറോകപ്പിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി തുർക്കി പ്രീ ക്വാർട്ടർ കടന്ന് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. പ്രതിരോധ താരം മെറീഹ് ഡെമിറലിന്റെ മികവിലാണ് യുവ തുർക്കികൾ വിജയിച്ചു കയറിയത്. തുർക്കിയുടെ രണ്ടു ഗോളുകളും നേടിയത് ഡെമിറലാണ്. ഓസ്ട്രിയക്കായി മൈക്കൽ ഗ്രിഗോറിഷ് ഒരു ഗോൾ മടക്കി. കളി തുടങ്ങി 58ാം സെക്കൻഡിൽ തന്നെ ഡെമിറലിന്റെ ഗോളിലൂടെ തുർക്കി ലീഡെടുത്തു. യൂറോ കപ്പ് ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. തുർക്കിക്ക് അനുകൂലമായി ലഭിച്ച കോർണറാണ് ഗോളിനു വഴിയൊരുക്കിയത്. കോർണറിൽ നിന്ന് ഉയർന്നുവന്ന പന്ത് പോസ്റ്റിന് മുന്നിൽ ഓസ്ട്രിയൻ താരങ്ങൾ ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വന്നു വീണത് ഡെമിറലിന്റെ മുന്നിൽ. ക്ലോസ് റേഞ്ചിൽ നിന്നുള്ള താരത്തിന്റെ ഷോട്ട് വലയിൽ.

Image

അപ്രതീക്ഷിത ഗോൾ വഴങ്ങിയതോടെ ഓസ്ട്രിയൻ താരങ്ങൾ ഉണർന്നു കളിച്ചു. തൊട്ടുപിന്നാലെ ഓസ്ട്രിയ ഗോളിനടുത്തെത്തി. ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഗോളിലേക്ക് കടക്കാനായില്ല. രണ്ടാം പകുതിയില് ഓസ്ട്രിയന് മുന്നേറ്റം മികച്ചുനിന്നു. തുടക്കത്തില് തന്നെ സമനിലഗോളിനായി നിരവധി ഷോട്ടുകളുമുതിര്ത്തു. എന്നാല് തുര്ക്കി ഗോളിയുടെ മികച്ച സേവുകളാണ് ടീമിന്റെ രക്ഷക്കെത്തിയത്. അതിനിടയില് തുര്ക്കി രണ്ടാം ഗോള് കണ്ടെത്തിയതോടെ ഓസ്ട്രിയ പ്രതിരോധത്തിലായി. ഇത്തവണയും മെറിഹ് ഡെമിറലാണ് ലക്ഷ്യം കണ്ടത്. കോര്ണറില് നിന്ന് മികച്ച ഹെഡറിലൂടെയാണ് താരം ഗോളടിച്ചത്.

തിരിച്ചടിക്കാന് നിര നിരയായി ആക്രമണങ്ങള് നടത്തിയ ഓസ്ട്രിയ ഒടുവില് ലക്ഷ്യം കണ്ടു. 66-ാം മിനിറ്റിലാണ് ഗോള് പിറന്നത്. പകരക്കാരനായെത്തിയ മൈക്കല് ഗ്രഗറിറ്റ്സാണ് വലകുലുക്കിയത്. കോര്ണറില് നിന്ന് സ്റ്റീഫന് പോഷിന്റെ ഹെഡറില് നിന്ന് കിട്ടിയ പന്ത് ഗ്രഗറിറ്റ്സ് വലയിലാക്കി. സമനില ഗോളിനായി ഓസ്ട്രിയ വീണ്ടും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും തുർക്കി ഗോൾ കീപ്പർ രക്ഷകനായി. ക്വാർട്ടറിൽ തുർക്കി നെതർലൻഡുമായി ഏറ്റുമുട്ടും.

ഡച്ച് ലാൻഡ്സ് ടൂ ക്വാർട്ടർ; റൊമാനിയയെ തകർത്ത് നെതർലാൻഡ്സ് ക്വാർട്ടറിൽ

To advertise here,contact us
To advertise here,contact us
To advertise here,contact us