ഡിബാലയെ ഒഴിവാക്കിയതിൽ കാരണമുണ്ട്; പ്രതികരിച്ച് റോഡ്രിഗോ ഡി പോള്

പരിശീലകൻ ലിയോണൽ സ്കലോണി ഇക്കാര്യത്തിൽ മുമ്പ് തന്നെ സൂചന നൽകിയിരുന്നു

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് മുമ്പുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീനൻ ടീമിൽ നിന്നും പൗലോ ഡിബാലയെ ഒഴിവാക്കിയിരിക്കുകയാണ്. പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം റോഡ്രിഗോ ഡി പോൾ. ടീമിൽ ആരൊക്കെ വേണമെന്ന് പരിശീലകൻ ലിയോണൽ സ്കലോണിക്ക് വ്യക്തതയുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം.

അർജന്റീന ലോകചാമ്പ്യന്മാരായപ്പോൾ തന്നെ ഇക്കാര്യത്തിൽ സ്കലോണി സൂചന നൽകിയിരുന്നു. ടീമിൽ ഒരു താരത്തിന്റെ സ്ഥാനം മാത്രമെ ഉറപ്പുണ്ടാകു. അത് നമ്പർ 10 ലയണൽ മെസ്സിയാണ്. മറ്റ് സ്ഥാനങ്ങൾക്കായി നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കണമെന്നും അർജന്റീനൻ പരിശീലകൻ പറഞ്ഞതായി ഡി പോൾ പ്രതികരിച്ചു.

കളിക്കാന് ആളില്ല; ഓസ്ട്രേലിയന് ക്രിക്കറ്റ് ടീമില് പ്രതിസന്ധി

ഡിബാല തന്റെ അടുത്ത സുഹൃത്താണ്. അയാൾ ടീമിൽ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടാണ്. പക്ഷേ കാര്യങ്ങൾ നന്നായി പോയാൽ മാത്രമെ ടീമിൽ നിലനിൽക്കാൻ കഴിയൂവെന്ന് ഡിബാലയ്ക്കും അറിയാം. എല്ലായ്പ്പോഴും ടീമിലേക്ക് പരിഗണിക്കുന്ന പേര് തന്നെയാണ് അയാളുടേത്. കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അർജന്റീനൻ ടീം ശ്രമിക്കുമെന്നും ഡി പോൾ വ്യക്തമാക്കി.

To advertise here,contact us