ബ്രസീല് ടീമില് കാസമിറോ ഇല്ല; പെപ്പെ പകരക്കാരന്

പ്രഥാമികമായി 50 പേരുടെ പട്ടിക ഉണ്ടാക്കിയതില് 13 പേര്ക്ക് പരിക്കുണ്ടെന്ന് ബ്രസീല് ഫുട്ബോള് അറിയിച്ചു.

മാരക്കാന: അടുത്ത മാസം നടക്കുന്ന ബ്രസീല് ഫുട്ബോള് ടീമിന്റെ സൗഹൃദ മത്സരങ്ങളില് കാസമിറോ കളിക്കില്ല. പരിക്കിനെ തുടര്ന്നാണ് താരത്തിന് മത്സരങ്ങള് നഷ്ടമാകുന്നത്. താരത്തിന് പകരക്കാരനായി പെപ്പെ ബ്രസീലിനായി ബൂട്ടണിയും. അടുത്ത മാസം ഇംഗ്ലണ്ട്, സ്പെയിന് ടീമുകള്ക്കെതിരായാണ് ബ്രസീലിന് സൗഹൃദ മത്സരമുള്ളത്.

കോപ്പ അമേരിക്ക ടൂര്ണമെന്റ് അടുത്തിരിക്കെ ബ്രസീലിന്റെ നിരവധി താരങ്ങളാണ് പരിക്കുമൂലം വലയുന്നത്. പ്രഥാമികമായി 50 പേരുടെ പട്ടിക ഉണ്ടാക്കിയതില് 13 പേര്ക്ക് പരിക്കുണ്ടെന്ന് ബ്രസീല് ഫുട്ബോള് അറിയിച്ചു. മാഞ്ചസ്റ്റര് സിറ്റിയുടെ ഗോള് കീപ്പര് ആന്ഡേഴ്സണ്, ആഴ്സണല് സ്ട്രൈക്കര് ഗബ്രിയേല് മാര്ട്ടിനലി, പി എസ് ജി പ്രതിരോധ താരം മാര്ക്കിഞ്ഞോസ് എന്നീ ബ്രസീല് താരങ്ങളും പരിക്കിന്റെ പിടിയിലാണ്.

ട്വന്റി 20 ലോകകപ്പില് വിരാട് കോഹ്ലിയെ തീര്ച്ചയായും വേണം; ബിസിസിഐയോട് രോഹിത് ശര്മ്മ

ഇംഗ്ലീഷ് എഫ് എ കപ്പ് ക്വാര്ട്ടര് ഫൈനലില് ലിവര്പൂളിനെ നേരിടുന്ന മാഞ്ചസ്റ്റര് യുണൈറ്റഡ് നിരയില് കാസമിറോ ഉണ്ടാകില്ല. മാഞ്ചസ്റ്റര് സിറ്റിയില് ആന്ഡേഴ്സന് പകരക്കാരനായി സ്റ്റെഫാന് ഒര്ട്ടോഗയാണ് ഇപ്പോള് കളിക്കുന്നത്. ഇന്നലെ നടന്ന എഫ് എ കപ്പ് ക്വാര്ട്ടറില് ന്യൂകാസിലിനെതിരെ ഒര്ട്ടോഗ കളിച്ചിരുന്നു.

To advertise here,contact us