ജമാൽ മുസിയാലയ്ക്ക് ഇരട്ട ഗോൾ, ഹാരി കെയ്ന് റെക്കോർഡ്; ഗോൾ മഴ പെയ്യിച്ച് ബയേൺ

പോയിന്റ് ടേബിളിൽ ബയർ ലേവർകുസനുമായുള്ള ദൂരം കുറയ്ക്കാനും ബയേണിന് കഴിഞ്ഞു.

icon
dot image

ബെർലിൻ: ബുന്ദസ്ലീഗയിൽ തകർപ്പൻ ജയവുമായി ബയേൺ മ്യൂണിക്. ഡാറംസ്റ്റഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ബയേൺ വിജയം ആഘോഷിച്ചത്. ജമാൽ മുസിയാല ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ ഹാരി കെയ്ൻ ഒരു റെക്കോർഡ് സ്വന്തം പേരിലാക്കി. പോയിന്റ് ടേബിളിൽ ബയർ ലേവർകുസനുമായുള്ള ദൂരം കുറയ്ക്കാനും ബയേണിന് കഴിഞ്ഞു.

മത്സരത്തിൽ ഡാറംസ്റ്റഡ് ആദ്യം മുന്നിലെത്തി. 28-ാം മിനിറ്റിൽ ടിം സ്കാർക്ക് ആതിഥേയർക്കായി വലകുലുക്കി. എന്നാൽ 36-ാം മിനിറ്റിൽ ജമാൽ മുസിയാല ബയേണിനായി സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതിക്ക് പിരിയും മുമ്പെ 46-ാം മിനിറ്റിൽ ഹാരി കെയ്നിന്റെ ഗോളിൽ ബയേൺ മുന്നിലെത്തി.

അടിക്ക് തിരിച്ചടി; എഫ് എ കപ്പിൽ വോൾവ്സിനെ വീഴ്ത്തി കവൻട്രി

ബുന്ദസ്ലീഗയിലെ അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടമെന്ന റെക്കോർഡ് ഹാരി കെയ്ൻ സ്വന്തമാക്കി. സീസണിൽ താരത്തിന്റെ 31-ാം ഗോളാണ് കുറിക്കപ്പെട്ടത്. 64-ാം മിനിറ്റിൽ ജമാൽ മുസിയാലയുടെ ഗോളിലൂടെ ബയേൺ 3-1ന് മുന്നിലെത്തി. 74-ാം മിനിറ്റിൽ സെര്ജ് ഗ്നാബ്രി ഗോൾ നേടി.

ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ തന്നെ നടത്തും; വേദിമാറ്റം തള്ളി ബിസിസിഐ പ്രസിഡന്റ് ജയ് ഷാ

93-ാം മിനിറ്റിൽ മാത്തിസ് ടെൽ കൂടി ഗോൾ നേടിയതോടെ ബയേൺ ആധികാരിക വിജയം ഉറപ്പിച്ചു. എങ്കിലും 95-ാം മിനിറ്റിൽ ഡാറംസ്റ്റഡിനായി ഓസ്കാർ വിൽഹെംസൺ ഒരു ഗോൾ മടക്കി. പോയിന്റ് ടേബിളിലും ബയേണിന് നേട്ടമുണ്ടായി. ഒന്നാം സ്ഥാനത്തുള്ള ബയർ ലേവർകുസന് 25 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുണ്ട്. ബയേണിന്റെ പോയിന്റ് 26 മത്സരങ്ങളിൽ നിന്ന് 60ലെത്തി.

To advertise here,contact us
To advertise here,contact us
To advertise here,contact us