റൊണാൾഡോ ജഴ്സിയിൽ റാമ്പ് വാക്ക് നടത്തി ജോർജിന; ചിത്രങ്ങൾ വൈറൽ

ക്രിസ്റ്റ്യാനോ ഇനി എത്ര കാലം ഫുട്ബോൾ കളിക്കുമെന്നും വേദിയിൽ ചോദ്യമുയർന്നു.

പാരിസ്: പാരിസ് ഫാഷന് വീക്കില് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ജഴ്സി ധരിച്ച് റാമ്പ് വാക്ക് നടത്തി കാമുകി ജോര്ജിന റോഡ്രിഗ്സ്. മാഞ്ചസ്റ്റര് യുണൈറ്റഡിലെ റൊണാള്ഡോയുടെ ജഴ്സിയാണ് ജോര്ജിന ധരിച്ചത്. വെറ്റമെന്റ്സ് ഫാഷന് കമ്പനിക്ക് വേണ്ടിയാണ് കായിക താരങ്ങള്ക്കുള്ള ഡ്രെസ്സില് ജോര്ജിന എത്തിയത്. സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ഒപ്പും ഡ്രെസ്സിലുണ്ട്.

Georgina Rodríguez walked in the Vetements Paris Fashion Week show in a dress inspired by her partner Cristiano Ronaldo 👗 pic.twitter.com/3QZNNSw9Ck

തന്റെ ജീവിത സഖിക്കായി എന്ന് റൊണാള്ഡോയുടെ ഒപ്പോടെ പിന്ഭാഗത്തും രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ചിത്രങ്ങള് ഫുട്ബോള് ആരാധകര്ക്കിടയില് തരംഗമായിക്കഴിഞ്ഞു. റൊണാള്ഡോയുടെയും ജോര്ജിനയുടെയും സ്നേഹത്തിന്റെ പ്രതീകമാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

🎙️ Georgina Rodriguez at Paris Fashion Week yesterday appears to confirm the end of Cristiano Ronaldo’s career is coming:“Cristiano one more year, then it’s over. Maybe two, I don't know.” 😢🇵🇹(🎥 @ArobaseGiovanny) pic.twitter.com/kZUgjt9pKx

ക്രിസ്റ്റ്യാനോ ഇനി എത്ര കാലം ഫുട്ബോൾ കളിക്കുമെന്നും ചോദ്യമുയർന്നു. ഒന്ന് അല്ലെങ്കിൽ രണ്ട്, അല്ല തനിക്കറിയില്ല എന്നായിരുന്നു ജോർജിനയുടെ മറുപടി. സൗദി ക്ലബ് അല് നസറിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്ഡോ നാളെ കളത്തിലേക്ക് മടങ്ങി വരും. മെസ്സി ആരാധകര്ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് താരത്തിന് ഒരു മത്സരത്തില് വിലക്ക് ലഭിച്ചിരുന്നു. നാളെ എ എഫ് സി ചാമ്പ്യന്സ് ലീഗിലാണ് താരം കളത്തിലിറങ്ങുക.

To advertise here,contact us