സച്ചിൻ സുരേഷ് അടുത്ത മത്സരങ്ങൾക്ക് ഉണ്ടാകില്ല; സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ്

ഫെബ്രുവരി 25നാണ് കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനിറങ്ങുന്നത്.

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ് വരും മത്സരങ്ങളിൽ കളിക്കില്ല. കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എത്ര മത്സരത്തിൽ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നതിൽ വ്യക്തതയില്ല. തോളിനേറ്റ പരിക്കിനെ തുടർന്നാണ് സച്ചിൻ സുരേഷിന് വിശ്രമം നൽകുന്നത്.

ചെന്നൈൻ എഫ് സിക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിൻ സുരേഷിന്റെ തോളിന് പരിക്കേറ്റത്. സീസണിൽ ഇതുവരെയുള്ള മുഴുവൻ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനായി സച്ചിനാണ് വലകാത്തത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന് പരിക്കേറ്റപ്പോൾ കരൺജിത്ത് സിംഗ് പകരക്കാരനായി ഗ്ലൗസ് അണിഞ്ഞു. ലാറാ ശർമ്മയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഗോൾ കീപ്പർ.

ബൗളിംഗിൽ തിരിച്ചുവരവിന് ബെൻ സ്റ്റോക്സ്; അടുത്ത മത്സരത്തിൽ പന്തെറിഞ്ഞേക്കും

ഫെബ്രുവരി 25നാണ് കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. എഫ് സി ഗോവയ്ക്കെതിരായ മത്സരം കൊച്ചിയിലാണ് നടക്കുക. സീസണിൽ 15 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

To advertise here,contact us