പ്രീ സീസൺ സൗഹൃദ ഫുട്ബോൾ; വീസെൽ കോബെയ്ക്കെതിരെ ഇന്റർ മയാമിക്ക് തോൽവി

60-ാം മിനിറ്റിൽ പകരക്കാരനായി ലയണൽ മെസ്സി കളത്തിലിറങ്ങി.

ടോക്കിയോ: മേജർ ലീഗ് സോക്കറിന് മുന്നോടിയായുള്ള പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് വീണ്ടും സമനില. ജപ്പാനിസ് ക്ലബ് വിസെൽ കോബെയ്ക്കെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മയാമി പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. പിന്നാലെ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് വീസെൽ കോബെ വിജയിച്ചു.

മത്സരത്തിന്റെ 60-ാം മിനിറ്റിൽ പകരക്കാരനായി ലയണൽ മെസ്സി കളത്തിലിറങ്ങി. ഇതോടെ ശാരീരിക അസ്വസ്ഥതകൾ മാറി താരം തിരികെ വന്നത് ആരാധകർക്ക് ആശ്വാസമായി. ആദ്യ പകുതിയിൽ വീസൽ കോബെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഏതാനും ഗോൾ അവസരങ്ങൾ വീസൽ താരങ്ങൾ സൃഷ്ടിച്ചു. സ്ട്രൈക്കർ ജൂയ ഒസാക്കയുടെ പ്രകടനം ശ്രദ്ധേയമായി. രണ്ട് തവണ വീസൽ സ്ട്രൈക്കർ പോസ്റ്റിലേക്ക് ഷോട്ടുകൾ പായിച്ചു. എങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി.

ആദ്യ മിനിറ്റിൽ അതിവേഗ ഗോൾ, തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ്; ആവേശം ആദ്യ പകുതി

60-ാം മിനിറ്റിൽ മെസ്സി കളത്തിലിറങ്ങിയത് മാത്രമാണ് മയാമി ആരാധകർക്ക് ആശ്വസിക്കാനുള്ളത്. 79-ാം മിനിറ്റിൽ ഗോളിലേക്ക് നീങ്ങിയ മെസ്സിയുടെ രണ്ട് ഷോട്ടുകൾ വീസെൽ പ്രതിരോധം തട്ടിയകറ്റി. പിന്നാലെ മത്സരം ഗോൾ രഹിത സമനിലയിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങി.

To advertise here,contact us