ഇഞ്ച്വറി ടൈം ത്രില്ലര്; ടോട്ടനത്തിനെ സമനിലയില് തളച്ച് എവര്ട്ടണ്

ടോട്ടനത്തിന് വേണ്ടി ബ്രസീലിയന് താരം റിച്ചാര്ലിസണ് ഇരട്ടഗോള് നേടി

icon
dot image

ലണ്ടന്: പ്രീമിയര് ലീഗില് ടോട്ടനത്തിന് സമനില കുരുക്കിട്ട് എവര്ട്ടണ് എഫ്സി. ഇഞ്ച്വറി ടൈമില് സെന്റര് ബാക്ക് താരം ജരാഡ് ബ്രാന്റ്വൈറ്റ് നേടിയ ഗോളിലൂടെയാണ് എവര്ട്ടണ് ടോട്ടനത്തിന് ഒപ്പമെത്തിയത്. ആവേശകരമായ മത്സരത്തില് ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ടോട്ടനത്തിന് വേണ്ടി ബ്രസീലിയന് താരം റിച്ചാര്ലിസണ് ഇരട്ടഗോള് നേടിയപ്പോള് എവര്ട്ടണിന് വേണ്ടി ജാക്ക് ഹാരിസണും ഒരു ഗോള് നേടി.

FT. Branthwaite's late strike rescues a point - the very least we deserved from today. Well played, Blues. UTFT. 👏🔵 2-2 ⚪️ #EVETOT pic.twitter.com/X5BdOPQ7X8

എവര്ട്ടണിന്റെ സ്വന്തം തട്ടകമായ ഹുഡിസണ് പാര്ക്കില് നടന്ന മത്സരത്തില് തുടക്കം തന്നെ ലീഡെടുക്കാന് ടോട്ടനത്തിന് കഴിഞ്ഞു. നാലാം മിനിറ്റില് ബ്രസീലിയന് സ്ട്രൈക്കര് റിച്ചാര്ലിസണാണ് ഗോള് നേടിയത്. 30-ാം മിനിറ്റില് എവര്ട്ടണിന്റെ മറുപടിയെത്തി. ഇംഗ്ലീഷ് വിങ്ങര് ജാക്ക് ഹാരിസണിലൂടെയാണ് ആതിഥേയര് സമനില കണ്ടെത്തിയത്.

അണ്ടര് 19 ലോകകപ്പ്; നേപ്പാളിനെയും കീഴടക്കി ഇന്ത്യ സെമിയില്

എന്നാല് ആദ്യ പകുതി പിരിയും മുന്പേ റിച്ചാര്ലിസണ് തന്നെ ടോട്ടനത്തെ മുന്നിലെത്തിച്ചു. 41-ാം മിനിറ്റില് താരം നേടിയ ഗോളിന്റെ ലീഡില് ടോട്ടനം ആദ്യ പകുതി അവസാനിപ്പിച്ചു. 94-ാം മിനിറ്റ് വരെ ആ ലീഡ് തുടര്ന്നു. സ്വന്തം കാണികള്ക്കുമുന്നില് വിജയം ഉറപ്പിച്ചെന്ന് തോന്നിയ നിമിഷത്തില് ടോട്ടനത്തിന്റെ വല കുലുങ്ങി. ജരാഡ് ബ്രാന്റ്വൈറ്റ് കിടിലന് ഗോളിലൂടെ എവര്ട്ടണിന് അര്ഹിച്ച സമനില നല്കി.

To advertise here,contact us
To advertise here,contact us
To advertise here,contact us