ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് പഞ്ചാബ് എഫ്സി

പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ് പഞ്ചാബ് എഫ്സി.

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാൾ-പഞ്ചാബ് എഫ് സി മത്സരം സമനിലയിൽ. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ അഞ്ച് ഗോളിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഈസ്റ്റ് ബംഗാൾ ഇന്നിറങ്ങിയത്. പക്ഷേ ഐഎസ്എല്ലിൽ കന്നിക്കാരായ പഞ്ചാബിന്റെ പോരാട്ടം ഈസ്റ്റ് ബംഗാളിനെ സമനിലിയിൽ കുരുക്കി.

ഇരുടീമിന്റെയും ഭാഗത്ത് നിന്ന് ഗോളടിക്കാനുള്ള ശ്രമങ്ങളും കുറവായിരുന്നു. പഞ്ചാബ് ഒരു തവണ മാത്രം ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ചു. ഈസ്റ്റ് ബംഗാളിന്റെ ഗോൾശ്രമങ്ങൾ രണ്ടിൽ നിന്നു. ഐഎസ്എല്ലിൽ ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ച പഞ്ചാബിന് ഇത് നാലാം സമനിലയാണ്. സൂപ്പർ ലീഗിലെ ആദ്യ വിജയത്തിനായി പഞ്ചാബ് ഇനിയും കാത്തിരിക്കണം.

മൂന്നടി പിന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്; സ്വന്തം തട്ടകത്തിൽ ബേണ്മൗത്തിനോട് തോറ്റു

പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ് പഞ്ചാബ് എഫ്സി. ഹൈദരാബാദ് എഫ് സി മാത്രമാണ് പഞ്ചാബിന് പിന്നിലുള്ളത്. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് രണ്ട് ജയവും മൂന്ന് സമനിലയും ഉണ്ട്.

To advertise here,contact us