ടൈം മാഗസിൻ അത്ലറ്റ് ഓഫ് ദ ഇയര് 2023; ലയണല് മെസ്സി

ഇന്റർ മയാമിക്കായി 14 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകൾ നേടിയിട്ടുണ്ട്.

ന്യൂയോർക്ക്: ടൈം മാഗസിന്റെ 2023ലെ അത്ലറ്റ് ഓഫ് ദ ഇയറായി ലയണല് മെസ്സിയെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ഫുട്ബോൾ താരം ടൈം മാഗസിന്റെ അത്ലറ്റ് ഓഫ് ദ ഇയര് പുരസ്കാരം നേടുന്നത്. നൊവാക് ജോക്കോവിച്ച്, എർലിംഗ് ഹാളണ്ട്, കിലിയൻ എംബാപ്പെ എന്നിവരെ മറികടന്നാണ് മെസ്സിയുടെ നേട്ടം.

Lionel Messi is TIME's 2023 Athlete of the Year https://t.co/qPR75Hgt6f pic.twitter.com/EXqxl08lZN

ക്ലബ് ഫുട്ബോളിലും അന്താരാഷ്ട്ര തലത്തിലും മെസ്സിയുടെ നേട്ടങ്ങൾ പരിഗണിച്ചാണ് ടൈം മാഗസിന്റെ ആദരവ്. ഫ്രഞ്ച് ലീഗിൽ രണ്ടാം തവണയും പിഎസ്ജിയെ ചാമ്പ്യന്മാരാക്കാൻ മെസ്സിയ്ക്ക് കഴിഞ്ഞിരുന്നു. പിന്നാലെ പിഎസ്ജി വിട്ട് ഇന്റർ മയാമിയിൽ എത്തിയ മെസ്സി ലീഗ്സ് കപ്പിൽ തന്റെ ക്ലബിനെ ചാമ്പ്യന്മാരാക്കി. ഇന്റർ മയാമിക്കായി 14 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകൾ നേടിയിട്ടുണ്ട്.

'ഗോൾഡൻ ബോയ്'; യൂറോപ്പിലെ മികച്ച യുവ താരമായി ജൂഡ് ബെല്ലിങ്ഹാംസഞ്ജുവിന്റെ പോരാട്ടം വിഫലം; റെയിൽവേസിനോട് 18 റൺസ് തോൽവി

അർജന്റീനയെ 36 വർഷത്തിന് ശേഷം ലോകചാമ്പ്യനാക്കിയ മെസ്സിക്ക് ബലോൻ ദ് ഓർ പുരസ്കാരവും ലഭിച്ചിരുന്നു. എട്ട് തവണ ബലോൻ ദ് ഓർ പുരസ്കാരം നേടിയ ഏക താരമാണ് ലയണൽ മെസ്സി.

To advertise here,contact us