റഫറിയെ വിമർശിച്ചു; എർലിംഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത

സമൂഹമാധ്യമങ്ങളിലായിരുന്നു ഹാളണ്ടിന്റെ പ്രതിഷേധം.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ത്രില്ലിംഗ് മത്സരത്തിനൊടുവിൽ ടോട്ടനം ഹോട്ട്സ്പർ-മാഞ്ചസ്റ്റർ സിറ്റിയെ സമനിലയെ തളച്ചു. ഇരുടീമുകളും മൂന്ന് വീതം ഗോൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. എന്നാൽ മത്സരത്തിനിടയിലെ റഫറിക്കെതിരായ പ്രതിഷേധം കളത്തിന് പുറത്തും തുടർന്ന സിറ്റി താരം എർലിംഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത. സമൂഹമാധ്യമങ്ങളിലായിരുന്നു ഹാളണ്ടിന്റെ പ്രതിഷേധം.

Wtf https://t.co/E7GKDiTZAf

പ്രീമിയർ ലീഗ് മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു സംഭവം. ടോട്ടനം താരത്തിന്റെ ഫൗളിൽ ഹാളണ്ട് വീണുവെങ്കിലും വേഗത്തിൽ എണീറ്റു. പിന്നാലെ പന്ത് ജാക്ക് ഗ്രീലിഷിന് എത്തിച്ചു. ഇതിന് പിന്നാലെ സിറ്റി താരങ്ങളും ഒപ്പം ഹാളണ്ടും ഫൗൾ അനുവദിക്കാനായി പ്രതിഷേധിച്ചു. ആദ്യം ഫ്രീ കിക്ക് അനുവദിക്കാതിരുന്ന റഫറി സൈമൺ കൂപ്പർ പിന്നാലെ സിറ്റിക്ക് അനുകൂലമായി വിസിൽ മുഴക്കി. ഇതാണ് ഹാളണ്ടിനെയും സംഘത്തെയും പ്രകോപിതരാക്കിയത്.

വാർണറിന്റെ വിരമിക്കൽ; ഓസ്ട്രേലിയൻ ക്രിക്കറ്റിൽ വിവാദം

ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. മത്സര ഫലത്തിലെ നിരാശയാണ് ഹാളണ്ടിന്റെ പോസ്റ്റിന് പിന്നിലെന്നും ഗ്വാർഡിയോള വ്യക്തമാക്കി. ഫൗൾ വിളിക്കാൻ വൈകിയ റഫറിക്കെതിരെ നടപടി വേണമെന്നാണ് ആരാധകരുടെ ആവശ്യം.

To advertise here,contact us