ഐ ലീഗിൽ ഗോകുലത്തിന് സമനില; പോയിന്റ് ടേബിളിൽ അഞ്ചാമത്

മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള ഗോകുലം പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

icon
dot image

കോഴിക്കോട്: ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ ഗോകുലത്തിന് വീണ്ടും സമനില കുരുക്ക്. പഞ്ചാബിൽ നിന്നുള്ള ക്ലബായ നംധാരി എഫ്.സിയാണ് ഇത്തവണ ഗോകുലത്തെ സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ശേഷമാണ് ഗോകുലം സമനില പിടിച്ചുവാങ്ങിയത്.

ആദ്യ പകുതിയിൽ 35-ാം മിനിറ്റിൽ തന്നെ ഗോകുലം മുന്നിലെത്തി. പി എൻ നൗഫൽ ആയിരുന്നു ഗോകുലത്തെ മുന്നിലെത്തിച്ചത്. എന്നാൽ ആദ്യ പകുതി തീരും മുമ്പ് തന്നെ ഗോകുലം പിന്നിലായി. 40-ാം മിനിറ്റിൽ ആകാശ്ദീപ് സിംഗും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പൽവീന്ദർ സിംഗും നംധാരിക്കായി വലചലിപ്പിച്ചു.

ജൂനിയർ ജർമ്മനി ലോകചാമ്പ്യൻ; ആദ്യമായി അണ്ടർ 17 ലോക ജേതാക്കൾ

81-ാം മിനിറ്റിൽ ഗോകുലത്തിനായി ക്രോമോൺ ടുർസുനോവ് സമനില ഗോൾ കണ്ടെത്തി. ഇതോടെ കൺമുന്നിലെ പരാജയം ഒഴിവാക്കുവാൻ ഗോകുലത്തിന് കഴിഞ്ഞു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള ഗോകുലം പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

To advertise here,contact us
To advertise here,contact us
To advertise here,contact us