റിയാദ്: ലോക ഫുട്ബോളിലെ എക്കാലത്തെയും വലിയ ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോൾ ലോകത്തെ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കും പുറമെ വലിയ ആരാധകവൃന്ദവും ഇതിഹാസ താരത്തിന് സ്വന്തമായുണ്ട്. സൂപ്പർ താരത്തെ ഒരു നോക്കു കാണാൻ ആരാധകർ എന്തും ചെയ്യും. അപ്പോള് മറ്റൊരു സൂപ്പര് താരം കൂടി ഒപ്പമെത്തിയാലോ. അത്തരമൊരു കാഴ്ചക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
The Legend #SalmanKhan with bottler pendu aka #CristianoRonaldo pic.twitter.com/fyVFbtvV1h
സൗദിയിൽ ടൈസൺ ഫൂറിയും ഫ്രാൻസിസ് നഗന്നൂവും തമ്മിലുള്ള ബോക്സിംഗ് മത്സരം കാണാനാണ് ഇതിഹാസ താരങ്ങൾ ഒന്നിച്ചിരുന്നത്. റൊണാൾഡോയും പങ്കാളി ജോര്ജിന റോഡ്രിഗസിനും ഒപ്പമാണ് സൽമാൻ ഖാൻ ഇരുന്നത്. അമേരിക്കൻ റാപ്പ് ഗായകരായ കാനി വെസ്റ്റ്, എമിനം, അയർലന്റ് ബോക്സിങ്ങ് താരം കോണൊർ മഗ്രിഗർ എന്നിവരും റിയാദിൽ വേദിയിൽ ഉണ്ടായിരുന്നു.
2022 ഡിസംബറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലേക്ക് എത്തിയത്. അൽ നസറിന്റെ ക്യാപ്റ്റനായും താരമായും മികച്ച പ്രകടനമാണ് റൊണാൾഡോ നടത്തി വരുന്നത്. സൗദി പ്രോ ലീഗിലെ പുതിയ സീസണിൽ 11 മത്സരങ്ങൾ പിന്നിടുമ്പോൾ അൽ നസർ എട്ട് ജയം നേടിയിട്ടുണ്ട്. രണ്ട് തോൽവിയും ഒരു മത്സരം സമനിലയുമായി. പോയിന്റ് ടേബിളിൽ അൽ നസർ രണ്ടാമതാണ്.