ഫ്ളോറിഡ: മേജര് ലീഗ് സോക്കറിലെ മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാര പട്ടികയില് ഇടംപിടിച്ച് ലയണല് മെസ്സി. മികച്ച മൂന്ന് താരങ്ങളുടെ അവസാന പട്ടികയിലാണ് ഇന്റര് മയാമി സൂപ്പര് താരം ഇടംപിടിച്ചത്. അറ്റ്ലാന്ഡ യുണൈറ്റഡ് താരം ജിയോഗോസ് ജിയാകൂമാക്കിസും സെന്റ് ലൂയിസ് സിറ്റി താരം എഡ്വേര്ഡ് ലോവനുമാണ് പട്ടികയില് മെസ്സിക്ക് മുന്നിലുള്ളത്.
Defense on lock. 🔒Who's bringing home Defender of the Year? pic.twitter.com/P6BjjRhDAD
ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജര്മ്മനില് നിന്ന് മയാമിയിലേക്കെത്തിയ മെസ്സി ആറ് മത്സരങ്ങളാണ് സീസണില് കളിച്ചത്. ടീമിലെത്തിയതിനു പിന്നാലെ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിക്കാന് മെസ്സിക്ക് സാധിച്ചു. മിയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്.
എംഎല്എസില് തുടര്ച്ചയായ 11 മത്സരങ്ങളില് പരാജയമറിയാതെ നില്ക്കുകയായിരുന്നു മയാമിയെ വിജയവഴിയിലെത്തിച്ചായിരുന്നു മെസ്സിയുടെ വരവ്. മെസ്സി മയാമി ജഴ്സിയില് ഇറങ്ങിയ ആദ്യ മത്സരത്തില് തന്നെ ടീം വിജയിച്ചു കയറി. എന്നാല് മെസ്സിക്ക് പരിക്കേറ്റത് മയാമിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. പോയിന്റ് പട്ടികയില് അവസാന സ്ഥാനത്തായത് മയാമിക്ക് തിരിച്ചടിയായി. നിലവില് മികച്ച സ്ഥാനം ലഭിക്കാതെ മയാമി പ്ലേ ഓഫ് പോരാട്ടത്തിനും പുറത്താണ് .