ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി. കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനോട് തോൽവി വഴങ്ങിയ സിറ്റി ഇത്തവണ ആഴ്സണലിനോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ തോൽവി. മത്സരത്തിൽ ഗോളടിക്കാൻ ശ്രമിക്കാതെ പന്ത് നിയന്ത്രിക്കുന്നതിലാണ് മാഞ്ചസ്റ്റർ സിറ്റി ശ്രമിച്ചത്. ഇത് അവസാന നിമിഷം സിറ്റിക്ക് തിരിച്ചടിയായി. 86-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്സണലിന്റെ ഗോളടിച്ചത്.
മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ ലിവർപൂളിനെ സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോൾ വിതം നേടി. ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാ ഇരട്ട ഗോൾ നേടി. പക്ഷേ ബ്രൈറ്റന്റെ പോരാട്ട മികവ് ലിവർപൂൾ ജയം തട്ടിയകറ്റി. ഇന്ന് നടന്ന മറ്റ് രണ്ട് മത്സരങ്ങൾകൂടി സമനിലയിൽ അവസാനിച്ചു. വെസ്റ്റ് ഹാം - ന്യൂകാസിൽ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. വോൾവ്സ് - ആസ്റ്റൺ വില്ല മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
പോയിന്റ് ടേബിളിൽ ടോട്ടനം ആണ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളിൽ ടോട്ടനത്തിന് ആറ് ജയമുണ്ട്. ഇന്നത്തെ ജയത്തോടെ ആഴ്സണൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. സിറ്റി മൂന്നാം സ്ഥാനത്തേയ്ക്കും വീണു. ലിവർപൂളാണ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക