വീണ്ടും രക്ഷകനായി റൊണാള്ഡോ; അല് തായിയെ തകര്ത്ത് അല് നസര്

മത്സരത്തില് ഒരു ഗോളും ഒരു അസിസ്റ്റുമായി താരം റൊണാള്ഡോ കളം നിറഞ്ഞു

റിയാദ്: സൗദി പ്രോ ലീഗില് അല് നസറിന്റെ രക്ഷകനായി വീണ്ടും സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. വെള്ളിയാഴ്ച നടന്ന എവേ മത്സരത്തില് അല് തായിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് അല് നസര് പരാജയപ്പെടുത്തി. മത്സരത്തില് ഒരു ഗോളും ഒരു അസിസ്റ്റുമായി താരം റൊണാള്ഡോ കളം നിറഞ്ഞു. 87-ാം മിനിറ്റില് റൊണാള്ഡോയാണ് അല് നസറിന്റെ വിജയഗോള് നേടിയത്.

സൗദിയിലെ പ്രിന്സ് അബ്ദുള് അസീസ് ബിന് മുസൈദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് അല് നസറാണ് ആദ്യം ലീഡ് എടുത്തത്. 32-ാം മിനിറ്റില് ടാലിസ്കയാണ് അല് നസറിനെ മുന്നിലെത്തിച്ചത്. ഗോളിന് വഴിയൊരുക്കിയത് റൊണാള്ഡോയും. പിന്നീട് അല് നസര് ആക്രമം തുടര്ന്നെങ്കിലും ലീഡ് ഇരട്ടിയാക്കാന് സാധിച്ചില്ല.

രണ്ടാം പകുതിയില് അല് തായ് സമനില ഗോള് കണ്ടെത്തി. 79-ാം മിനിറ്റില് വിര്ജില് മിസിദാനിലൂടെയാണ് ആതിഥേയര് തിരിച്ചടിച്ചത്. എന്നാല് അല് നസറിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്ഡോ അവതരിച്ചു. 87-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ലക്ഷ്യത്തില് എത്തിച്ച് റൊണാള്ഡോ ടീമിന്റെ വിജയം ഉറപ്പിച്ചു. ജയത്തോടെ എട്ട് മത്സരങ്ങളില് നിന്ന് 18 പോയിന്റുമായി അല് നസര് ലീഗില് മൂന്നാം സ്ഥാനത്തെത്തി.

Never in doubt 😎 @Cristiano gives Al Nassr a late lead vs. Al Tai 🤩 #yallaRSL #RoshnSaudiLeague pic.twitter.com/ua1qY7DLd9

To advertise here,contact us