ആസ്റ്റൺ വില്ലയോട് ചെൽസി തോറ്റു, ആഴ്സണലിന് സമനില; ലിവർപൂളിനും ന്യൂകാസിലിനും തകർപ്പൻ ജയം

എട്ട് വ്യത്യസ്ത താരങ്ങളാണ് ന്യൂകാസിലിന്റെ ഗോളുകൾ നേടിയത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ന്യൂകാസിൽ യുണൈറ്റഡ്. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത എട്ട് ഗോളിനാണ് ന്യൂകാസിൽ തകർത്തുവിട്ടത്. 21-ാം മിനിറ്റിൽ തുടങ്ങിയ ഗോൾവേട്ട 87-ാം മിനിറ്റിലാണ് ന്യൂകാസിൽ അവസാനിപ്പിച്ചത്. എട്ട് വ്യത്യസ്ത താരങ്ങളാണ് ന്യൂകാസിലിന്റെ ഗോളുകൾ വലയിലാക്കിയത്.

മറ്റൊരു മത്സരത്തിൽ ചെൽസി, ആസ്റ്റൺ വില്ലയോട് തോൽവി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസിയുടെ തോൽവി. 73-ാം മിനിറ്റിൽ ഒലി വാറ്റ്കിൻസ് ആണ് വില്ലയ്ക്കുവേണ്ടി വല ചലിപ്പിച്ചത്. പ്രീമിയർ ലീഗിൽ ആറ് മത്സരം പൂർത്തിയാകുമ്പോൾ ചെൽസിക്ക് ഒരു ജയം മാത്രമാണുള്ളത്.

വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ലിവർപൂൾ ജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. മുഹമ്മദ് സലാ, ഡാര്വിന് ന്യൂനസ്, ഡിയോഗാ ജോട്ട എന്നിവർ ലിവർപൂളിന്റെ ഗോളുകൾ നേടി. പ്രീമിയർ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ.

ആഴ്സണൽ-ടോട്ടനം മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ക്രിസ്റ്റ്യന് റൊമേറോയുടെ സെൽഫ് ഗോളിലാണ് ആദ്യം ആഴ്സണൽ മുന്നിലെത്തിയത്. ബുക്കായോ സാക്കയാണ് ആഴ്സണലിന്റെ രണ്ടാമത്തെ ഗോൾ നേടിയത്. സണ് ഹ്യും മിനിന്റെ ഇരട്ട ഗോൾ ടോട്ടനത്തിന് സമനില നേടികൊടുത്തു.

എഎഫ്സി ബോൺമതിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രൈട്ടണും ജയം ആഘോഷിച്ചു. മിലോസ് കെർകസ് ഒരു കൗരു മിറ്റോമ രണ്ട് ഗോളും നേടി. ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ച ബ്രൈട്ടൺ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us