10 വർഷത്തിന് ശേഷം ഖേദിക്കും'; ടെസ്റ്റിൽ നിന്ന് വിരമിച്ച കോഹ്‌ലിയുടെ തീരുമാനത്തെ വിമർശിച്ച് കപിൽ ദേവ്

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോഹ്‌ലിയുടെ തീരുമാനം മണ്ടത്തരമായിരുന്നവുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോഹ്‌ലിയുടെ തീരുമാനം മണ്ടത്തരമായിരുന്നവുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ കോഹ്‌ലി ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നും, 10 വർഷത്തിനുശേഷം ഈ തീരുമാനത്തിൽ അദ്ദേഹം പശ്ചാത്തപിക്കുമെന്നും കപിൽ ദേവ് പറഞ്ഞു. ദേഷ്യപ്പെട്ട് വിരമിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'വിരാട് ചെയ്തത് ഏറ്റവും വലിയ തെറ്റാണെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പാടില്ലായിരുന്നു. 10 വർഷത്തിന് ശേഷം തന്റെ തീരുമാനത്തിൽ അദ്ദേഹം ഖേദിക്കും. ഫിറ്റ്നസ് അദ്ദേഹത്തിന്റെ വലിയ ശക്തിയാണ്, മറ്റ് ഏത് കളിക്കാരനേക്കാളും മികച്ച ഫിറ്റ്നസ് അദ്ദേഹത്തിനുണ്ട്.' - കപിൽ പറഞ്ഞു. 25 വയസുള്ള ഒരു യുവ കളിക്കാരനെ പോലും ഫിറ്റ്നസിന്റെ കാര്യത്തിൽ വെല്ലുവിളിക്കാൻ കോഹ്‌ലിക്ക് സാധിക്കുമെന്ന് കപിൽ ചൂണ്ടിക്കാട്ടി

മികച്ച ഫിറ്റ്നസ് ഉള്ള 36-കാരനായ കോഹ്‌ലിക്ക് ടെസ്റ്റ് ഫോർമാറ്റിൽ ഇനിയും ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്യാൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

123 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വിരാട്, 2025 മേയ് 12-നാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. 2025 ജനുവരി മൂന്നിന് സിഡ്‌നിയിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. ടെസ്റ്റ് കരിയറിൽ 46.85 ശരാശരിയിൽ 9,230 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.

content highlights: Former Indian captain Kapil Dev has criticized Virat Kohli’s decision to retire from Test cricket, warning that the batting star will regret stepping away early when he looks back 10 years from now.

To advertise here,contact us