സാന്റ്നർ പരിക്കേറ്റ് പുറത്ത്; ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിൽ കിവീസിന് വൻ തിരിച്ചടി

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ടീമിന് വൻ തിരിച്ചടി.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡ് ടീമിന് വൻ തിരിച്ചടി. പരിക്കേറ്റ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ മിച്ചൽ സാന്‍റ്നർ പരമ്പരയിൽ നിന്ന് പുറത്തായി.

ഞായറാഴ്ച ബേ ഓവലിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈയ്ക്ക് പന്തുകൊണ്ടാണ് ന്യൂസിലൻഡിന്‍റെ ഏകദിന-ടി20 ക്യാപ്റ്റൻ കൂടിയായ സാന്‍റ്നർക്ക് പരിക്കേറ്റത്.

വ്യാഴാഴ്ച വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലും തുടർന്ന് നടക്കുന്ന രണ്ടാം ടെസ്റ്റിലും സാന്‍റ്നര്‍ക്ക് കളിക്കാനാകില്ല. സാന്‍റ്നർക്ക് എപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് വിലയിരുത്തി വരികയാണെന്നും, വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ സാന്‍റ്നർ കളിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.

സാന്‍റ്നർക്ക് പകരക്കാരനായി 28-കാരനായ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ ഡീൻ ഫോക്സ്ക്രോഫ്റ്റിനെ ന്യൂസിലൻഡ് ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തി.

ടോം ലാഥമാണ് ടെസ്റ്റ് പരമ്പരയിൽ ന്യൂസിലന്‍ഡിനെ നയിക്കുന്നത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനും 2027-ലെ ഫൈനൽ യോഗ്യതയ്ക്ക് അരികിലെത്താനും ഇന്ത്യയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിലും വിജയം ന്യൂസിലൻഡിന് നിർണ്ണായകമാണ്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലൻഡ് സ്ക്വാഡ്: ടോം ലാഥം (ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ഡീൻ ഫോക്സ്ക്രോഫ്റ്റ്, നഥാൻ സ്മിത്ത്, ബ്ലെയർ ടിക്നർ, വിൽ യംഗ്.

content highlights: : New Zealand spin-bowling all-rounder Mitchell Santner has been ruled out of the upcoming two-Test series against India after scans confirmed a right-hand fracture sustained during the fifth ODI.

To advertise here,contact us