ട്രാവിസ് ഹെഡിനെ പുറത്താക്കി ഹൈദരാബാദ്, ബോള്‍ട്ടും പുറത്ത്

താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്നവരുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക പുറത്ത്

ഡിസംബര്‍ 16-ന് ഗോവയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ 2027 താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്നവരുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക പുറത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ്, ജേക്കബ് ബെഥേല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ പ്രമുഖ താരങ്ങളെ അതത് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കി.

14.2 കോടി രൂപ വിലയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറാണ് ഇതുവരെ ഒഴിവാക്കപ്പെട്ടവരില്‍ ഏറ്റവും വിലയേറിയ താരം. 14 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒഴിവാക്കിയ ട്രാവിസ് ഹെഡാണ് രണ്ടാം സ്ഥാനത്ത്. 19 സീസണുകള്‍ നീണ്ട ഐ.പി.എല്‍ കരിയറിന് വിരാമമിട്ട് ടീം മെന്റര്‍ സ്ഥാനം ഏറ്റെടുത്ത മുന്‍ സി.എസ്.കെ ക്യാപ്റ്റന്‍ എം.എസ്. ധോണിയും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.

തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമം കണക്കിലെടുത്ത് ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രാവിസ് ഹെഡിനെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഒഴിവാക്കിയത്. ഇരുവരും 2027 ഐ.പി.എല്ലില്‍ കളിക്കാന്‍ സാധ്യതയില്ല. ഡിസംബറില്‍ ന്യൂസീലന്‍ഡിനെതിരെ നാട്ടില്‍ നടക്കുന്ന നാല് ടെസ്റ്റുകള്‍, ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി, മാര്‍ച്ചിലെ 150-ാം വാര്‍ഷിക ടെസ്റ്റ് എന്നിവയാണ് ഐ.പി.എല്ലിന് മുന്നോടിയായി ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത്. ഇതിനുപുറമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും (ഓസ്‌ട്രേലിയ യോഗ്യത നേടിയാല്‍) ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസ് പരമ്പരയും ഐ.പി.എല്ലിന് തൊട്ടുപിന്നാലെ നടക്കാനിരിക്കുകയാണ്. ജൂലൈ മുതല്‍ കളിക്കളത്തിന് പുറത്തുള്ള ഇംഗ്ലണ്ട് ബാറ്റര്‍ ജേക്കബ് ബെഥേലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒഴിവാക്കി. കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിനിടെ വീണ്ടും പരിക്കേറ്റതിനാല്‍ താരത്തിന് 2027 സീസണ്‍ നഷ്ടമാകും.

വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയവരുടെയും ഒഴിവാക്കിയവരുടെയും വിവരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്ഒഴിവാക്കിയവര്‍: എം.എസ്. ധോണി, അമന്‍ ഖാന്‍, ഡയാന്‍ ഫോറസ്റ്റര്‍, കുല്‍ദീപ് യാദവ്, മാക്‌നീല്‍ നൊറോണ, മാത്യു ഷോര്‍ട്ട്, മാറ്റ് ഹെന്റി, ആകാശ് മധ്വാള്‍, പ്രശാന്ത് വീര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍, സാക്ക് ഫോള്‍ക്‌സ്, ഖലീല്‍ അഹമ്മദ് (ട്രേഡ് ചെയ്തു), നഥാന്‍ എല്ലിസ് (ട്രേഡ് ചെയ്തു).നിലനിര്‍ത്തിയവര്‍: ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ്മ, സര്‍ഫറാസ് ഖാന്‍, രാഹുല്‍ ചാഹര്‍, നൂര്‍ അഹമ്മദ്, ശ്രേയസ് ഗോപാല്‍, അന്‍ഷുല്‍ കാംബോജ്, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിംഗ്, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, ലിയാം ലിവിംഗ്സ്റ്റണ്‍ (ട്രേഡിലൂടെ എത്തി), ജാക്ക് എഡ്വേര്‍ഡ്‌സ് (ട്രേഡിലൂടെ എത്തി).ബാക്കിയുള്ള തുക: 28.05 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 6 (വിദേശ താരങ്ങള്‍: 2).

മുംബൈ ഇന്ത്യന്‍സ്ഒഴിവാക്കിയവര്‍: ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍, എ.എം. ഗസന്‍ഫര്‍, അഥര്‍വ അങ്കോലേക്കര്‍, കേശവ് മഹാരാജ്, മുഹമ്മദ് ഇസ്ഹാര്‍, ഡാനിഷ് മാലേവാര്‍, മായങ്ക് മാര്‍ക്കണ്ഡെ, മായങ്ക് റാവത്ത്, മഹിപാല്‍ ലോംറോര്‍, റോബിന്‍ മിന്‍സ്, രുചിത് അഹിര്‍, കൃഷ് ഭഗത്, ഹാര്‍ദിക് പാണ്ഡ്യ (ട്രേഡ് ചെയ്തു).നിലനിര്‍ത്തിയവര്‍: രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ്മ, നമന്‍ ധിര്‍, റയാന്‍ റിക്കിള്‍ട്ടണ്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ക്വിന്റണ്‍ ഡി കോക്ക്, കോര്‍ബിന്‍ ബോഷ്, വില്‍ ജാക്‌സ്, ശാര്‍ദുല്‍ താക്കൂര്‍, രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, അശ്വനി കുമാര്‍, രഘു ശര്‍മ്മ, അര്‍ഷ്ദീപ് സിംഗ് (ട്രേഡിലൂടെ എത്തി).ബാക്കിയുള്ള തുക: 32.6 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 9 (വിദേശ താരങ്ങള്‍: 2).

ഡല്‍ഹി ക്യാപിറ്റല്‍സ്ഒഴിവാക്കിയവര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, നിതീഷ് റാണ, അഭിഷേക് പോറല്‍, പാത്തും നിസ്സങ്ക, ബെന്‍ ഡക്കറ്റ്, കരുണ്‍ നായര്‍, സാഹില്‍ പരാഖ്, ദുഷ്മന്ത ചമീര, റെഹാന്‍ അഹമ്മദ്, അജയ് മണ്ഡല്‍, ടി. നടരാജന്‍ (ട്രേഡ് ചെയ്തു), കുല്‍ദീപ് യാദവ് (ട്രേഡ് ചെയ്തു).നിലനിര്‍ത്തിയവര്‍: അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, സമീര്‍ റിസ്വി, അശുതോഷ് ശര്‍മ്മ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, മുകേഷ് കുമാര്‍, ആഖിബ് നബി, വിപ്രജ് നിഗം, മാധവ് തിവാരി, ത്രിപുരാന വിജയ്, കൈല്‍ ജാമിസണ്‍, റിഷഭ് പന്ത് (ട്രേഡിലൂടെ എത്തി), സീഷാന്‍ അന്‍സാരി (ട്രേഡിലൂടെ എത്തി).ബാക്കിയുള്ള തുക: 39.5 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 9 (വിദേശ താരങ്ങള്‍: 4).

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്ഒഴിവാക്കിയവര്‍: ആവേശ് ഖാന്‍, മാത്യു ബ്രീറ്റ്‌സ്‌കെ, ആന്റിച്ച് നോര്‍ക്കിയ, ജോര്‍ജ് ലിന്‍ഡെ, വനിന്ദു ഹസരംഗ, നമന്‍ തിവാരി, ഹിമ്മത് സിംഗ്, റിഷഭ് പന്ത് (ട്രേഡ് ചെയ്തു), മുഹമ്മദ് ഷമി (ട്രേഡ് ചെയ്തു), എം. സിദ്ധാര്‍ത്ഥ് (ട്രേഡ് ചെയ്തു).നിലനിര്‍ത്തിയവര്‍: മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരാന്‍, ജോഷ് ഇംഗ്ലിസ്, ആയുഷ് ബദോനി, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, അക്ഷത് രഘുവംശി, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് രതി, പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, ആകാശ് സിംഗ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, അര്‍ഷിന്‍ കുല്‍ക്കര്‍ണി, കുല്‍ദീപ് യാദവ് (ട്രേഡിലൂടെ എത്തി), സാം കറന്‍ (ട്രേഡിലൂടെ എത്തി).ബാക്കിയുള്ള തുക: 47.45 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 7 (വിദേശ താരങ്ങള്‍: 3).

പഞ്ചാബ് കിങ്സ്ഒഴിവാക്കിയവര്‍: നേഹല്‍ വധേര, ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ ഓവന്‍, പൈല അവിനാശ്, പ്രവീണ്‍ ദുബെ, വിശാല്‍ നിഷാദ്, അര്‍ഷ്ദീപ് സിംഗ് (ട്രേഡ് ചെയ്തു).നിലനിര്‍ത്തിയവര്‍: ശ്രേയസ് അയ്യര്‍, പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശശാങ്ക് സിംഗ്, മുഷീര്‍ ഖാന്‍, വിഷ്ണു വിനോദ്, കൂപ്പര്‍ കൊണോലി, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സെന്‍, സൂര്യാന്‍ഷ് ഷെഡ്‌ഗെ, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ബെന്‍ ഡ്വാര്‍ഷൂയിസ്, യാഷ് താക്കൂര്‍, വൈശാഖ് വിജയകുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ണൂര്‍ സിംഗ്, ഹാര്‍ദിക് പാണ്ഡ്യ (ട്രേഡിലൂടെ എത്തി).ബാക്കിയുള്ള തുക: 18.6 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 6 (വിദേശ താരങ്ങള്‍: 2).

രാജസ്ഥാന്‍ റോയല്‍സ്ഒഴിവാക്കിയവര്‍: ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ആദം മില്‍നെ, ക്വേന മഫാക്ക, തുഷാര്‍ ദേശ്പാണ്ഡെ, കുല്‍ദീപ് സെന്‍, യുധ്വിര്‍ സിംഗ്, വിഘ്‌നേഷ് പുത്തൂര്‍, രവി സിംഗ്, ഇമാന്‍ജോത് ചാഹല്‍, സാം കറന്‍ (ട്രേഡ് ചെയ്തു).നിലനിര്‍ത്തിയവര്‍: റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍, നാന്ദ്‌റെ ബര്‍ഗര്‍, ശുഭം ദുബെ, അമന്‍ റാവു, ലുവാന്‍-ഡ്രെ പ്രിട്ടോറിയസ്, ഡോണോവന്‍ ഫെരേര, ദസുന്‍ ഷനക, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ്, യാഷ് രാജ് പുഞ്ച, ജോഫ്ര ആര്‍ച്ചര്‍, ബ്രിജേഷ് ശര്‍മ്മ, സന്ദീപ് ശര്‍മ്മ, സുശാന്ത് മിശ്ര, മുഹമ്മദ് ഷമി (ട്രേഡിലൂടെ എത്തി), എം. സിദ്ധാര്‍ത്ഥ് (ട്രേഡിലൂടെ എത്തി).ബാക്കിയുള്ള തുക: 27.05 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 6 (വിദേശ താരങ്ങള്‍: 3).

സണ്‍റൈസേഴ്സ് ഹൈദരാബാദ്ഒഴിവാക്കിയവര്‍: ട്രാവിസ് ഹെഡ്, കമിന്ദു മെന്‍ഡിസ്, ജയ്‌ദേവ് ഉനദ്കട്ട്, ദിഷാന്‍ മധുഷങ്ക, ഓങ്കാര്‍ തര്‍മാലെ, അമിത് കുമാര്‍, ശിവം മാവി, ജെറാള്‍ഡ് കോട്‌സെ, ഡേവിഡ് പെയ്ന്‍, ആര്‍.എസ്. അംബരീഷ്, ഹര്‍ഷല്‍ പട്ടേല്‍ (ട്രേഡ് ചെയ്തു), സീഷാന്‍ അന്‍സാരി (ട്രേഡ് ചെയ്തു), ലിയാം ലിവിംഗ്സ്റ്റണ്‍ (ട്രേഡ് ചെയ്തു), ജാക്ക് എഡ്വേര്‍ഡ്‌സ് (ട്രേഡ് ചെയ്തു).നിലനിര്‍ത്തിയവര്‍: പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സലില്‍ അറോറ, അനികേത് വര്‍മ്മ, ആര്‍. സ്മരണ്‍, ഹെന്റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ മലിംഗ, ബ്രൈഡന്‍ കാര്‍സ്, പ്രഫുല്‍ ഹിംഗെ, സാകിബ് ഹുസൈന്‍, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, ക്രെയ്ന്‍സ് ഫുലേത്ര, ടി. നടരാജന്‍ (ട്രേഡിലൂടെ എത്തി), ഖലീല്‍ അഹമ്മദ് (ട്രേഡിലൂടെ എത്തി), നഥാന്‍ എല്ലിസ് (ട്രേഡിലൂടെ എത്തി).ബാക്കിയുള്ള തുക: 40.15 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 7 (വിദേശ താരങ്ങള്‍: 3).

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുഒഴിവാക്കിയവര്‍: ജേക്കബ് ബെഥേല്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, മംഗേഷ് യാദവ്, സാത്വിക് ദേശ്വാള്‍, വിഹാന്‍ മല്‍ഹോത്ര, സ്വപ്നില്‍ സിംഗ്.നിലനിര്‍ത്തിയവര്‍: രജത് പാട്ടിദാര്‍, വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ജോഷ് ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ്മ, അഭിനന്ദന്‍ സിംഗ്, റാസിഖ് സലാം, വെങ്കിടേഷ് അയ്യര്‍, ജേക്കബ് ഡഫി, ജോര്‍ദാന്‍ കോക്‌സ്, വിക്കി ഓസ്ത്വാള്‍, കനിഷ്‌ക് ചൗഹാന്‍, യാഷ് ദയാല്‍, നുവാന്‍ തുഷാര.ബാക്കിയുള്ള തുക: 14.15 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 5 (വിദേശ താരങ്ങള്‍: 1).

ഗുജറാത്ത് ടൈറ്റന്‍സ്ഒഴിവാക്കിയവര്‍: ഇഷാന്ത് ശര്‍മ്മ, ലൂക്ക് വുഡ്, കുല്‍വന്ത് ഖെജ്‌റോളിയ, ഷാരൂഖ് ഖാന്‍, കോണര്‍ എസ്റ്റര്‍ഹ്യൂസന്‍, പൃഥ്വിരാജ് യാര.നിലനിര്‍ത്തിയവര്‍: ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, രാഹുല്‍ തെവാട്ടിയ, കുമാര്‍ കുശാഗ്ര, അനുജ് റാവത്ത്, ജോസ് ബട്ലര്‍, ടോം ബാന്റണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍. സായ് കിഷോര്‍, മാനവ് സുത്താര്‍, റാഷിദ് ഖാന്‍, ജയന്ത് യാദവ്, ജേസണ്‍ ഹോള്‍ഡര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, അശോക് ശര്‍മ്മ, അര്‍ഷാദ് ഖാന്‍, നിഷാന്ത് സിന്ധു, ഹര്‍ഷല്‍ പട്ടേല്‍ (ട്രേഡിലൂടെ എത്തി).ബാക്കിയുള്ള തുക: 8.75 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 3 (വിദേശ താരങ്ങള്‍: 2).

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്ഒഴിവാക്കിയവര്‍: അജിങ്ക്യ രഹാനെ, ആകാശ് ദീപ്, ബ്ലെസിംഗ് മുസറബാനി, ദക്ഷ് കമ്ര, ലവ്‌നിത് സിസോദിയ, മതീഷ പതിരാന, മുസ്തഫിസുര്‍ റഹ്‌മാന്‍, നവ്ദീപ് സൈനി, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, തേജസ്വി സിംഗ്, ഉമ്രാന്‍ മാലിക്.നിലനിര്‍ത്തിയവര്‍: കാമറൂണ്‍ ഗ്രീന്‍, സുനില്‍ നരെയ്ന്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, ഫിന്‍ അലന്‍, മനീഷ് പാണ്ഡെ, റോവ്മാന്‍ പവല്‍, അംഗ്കൃഷ് രഘുവംശി, രമണ്‍ദീപ് സിംഗ്, ടിം സീഫെര്‍ട്ട്, സാര്‍ത്ഥക് രഞ്ജന്‍, അനുകൂല്‍ റോയ്, വൈഭവ് അറോറ, സൗരഭ് ദുബെ, കാര്‍ത്തിക് ത്യാഗി, പ്രശാന്ത് സോളങ്കി.ബാക്കിയുള്ള തുക: 41.65 കോടി | ഒഴിവുള്ള സ്ലോട്ടുകള്‍: 8 (വിദേശ താരങ്ങള്‍: 3).

content highlights: Sunrisers Hyderabad Release Travis Head; Mumbai Indians Let Go of Trent Boult Ahead of IPL 2027

To advertise here,contact us