'ആദ്യ ടെസ്റ്റിൽ നാല് പേസർമാർ' ; കിവീസിനെതിരായ തന്ത്രം വെളിപ്പെടുത്തി ഗിൽ

ആറ് പേസ് ബൗളർമാരിൽ ആരൊക്കെയാകും ടീമിലുണ്ടാകുകയെന്ന് ടീം മാനേജ്‌മെന്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഗിൽ വ്യക്തമാക്കി.

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ നാല് പേസ് ബൗളർമാരുമായിട്ടാകും കളിക്കാനിറങ്ങുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. സ്‌ക്വാഡിലുള്ള ആറ് പേസ് ബൗളർമാരിൽ ആരൊക്കെയാകും ടീമിലുണ്ടാകുകയെന്ന് ടീം മാനേജ്‌മെന്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഗിൽ വ്യക്തമാക്കി.

'ഏകദിന പരമ്പരയിൽ പേസ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അന്തിമ ഇലവനെ കുറിച്ച് ഇപ്പോഴും തീരുമാനിച്ചിട്ടില്ല, ഗിൽ വ്യക്തമാക്കി.

മൂന്നാം ദിനം മുതൽ പിച്ച് ബാറ്റിങ്ങിന് അനുകൂലമാകാൻ സാധ്യതയുള്ളതിനാൽ വാലറ്റത്തും ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളർമാരെയാണ് ടീം ലക്ഷ്യമിടുന്നതെന്നും ഗിൽ കൂട്ടിച്ചേർത്തു.

ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കാംബോജ്, ഗുരുനൂർ ബ്രാർ എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്.

നവംബർ 19 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.

content highlights: four pacers in first test shubman gill reveals india strategy against new zealand

To advertise here,contact us