കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; അഞ്ചാം ഏകദിനവും പരമ്പരയും തൂക്കി

അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വിജയം.

അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വിജയം. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാൻഡ് 187ന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റും മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ജയത്തോടൊപ്പം 3-1ന് ഇന്ത്യ പരമ്പരയും പിടിച്ചു.

ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ് (34) ആണ് കിവി നിരയിൽ ടോപ് സ്‌കോറർ. നിക്ക് കെല്ലി (24), മിച്ചൽ സാന്റ്നർ (24 ), വിൽ യങ് ( 21 ) എന്നിവർ ചെറിയ ചെറുത്തുനിൽപ്പുകൾ നടത്തി.

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പെടെ നിരാശപ്പെടുത്തിയതോടെ, ഇന്ത്യ 42.1 ഓവറില്‍ 209 റണ്‍സിന് പുറത്താവുകയായിരുന്നു.

46 വീതം റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇഷാന്‍ കിഷനുമാണ് ടോപ് സ്‌കോറര്‍മാര്‍. കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും ജേക്കബ് ഡഫിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

content highlights: ind vs nz 5th odi match report indian bowlers shine win series

To advertise here,contact us