നാണക്കേടിന്റെ റെക്കോർഡിൽ സച്ചിനൊപ്പം; അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ ഡക്ക്

മാറ്റ് ഹെന്റിക്കെതിരെ നേരിട്ട നാലാം പന്തില്‍ തന്നെ വിരാട് പുറത്തായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോഡ് സ്വന്തം പേരിലാക്കി വിരാട് കോഹ്‌ലി. മാറ്റ് ഹെന്റിക്കെതിരെ നേരിട്ട നാലാം പന്തില്‍ തന്നെ വിരാട് പുറത്തായിരുന്നു.

ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ കോഹ്‌ലിയുടെ ഡക്കുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ വിരാട് എത്തിയിരിക്കുന്നത്.

463 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 തവണ പുറത്തായതെങ്കില്‍, 321 മത്സരങ്ങളില്‍ നിന്ന് മാത്രമാണ് കോഹ്‌ലി ഈ നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഒപ്പമെത്തിയത്. 19 ഡക്കുകളുമായി ജവഗല്‍ ശ്രീനാഥ് മൂന്നാം സ്ഥാനത്തും 18 വീതം ഡക്കുകളുമായി അനില്‍ കുംബ്ലെ, രോഹിത് ശര്‍മ എന്നിവര്‍ തൊട്ടുപിന്നിലുമുണ്ട്. ഈ മത്സരത്തില്‍ രോഹിത് ശര്‍മയും ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു.

മൗണ്ട് മൗംഗനൂയിയില്‍ നടന്ന മത്സരത്തില്‍ 334 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, മാറ്റ് ഹെന്റിയുടെ മാരക ബൗളിംഗിന് മുന്നില്‍ പതറി വെറും 26.4 ഓവറില്‍ 89 റണ്‍സിന് പുറത്താവുകയായിരുന്നു.

content highlights: virat kohli equals sachin tendulkar unwanted duck record odi

To advertise here,contact us