ഓൾ റൗണ്ടർ ദീപ്തി; ഐ സി സി യുടെ ഒക്ടോബറിലെ മികച്ച വനിതാ താരം

ഒക്ടോബറിലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ ദീപ്തി ശര്‍മ

ഒക്ടോബറിലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ ദീപ്തി ശര്‍മ. ഇത് രണ്ടാം തവണയാണ് ദീപ്തി വനിതാ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2023 ഡിസംബര്‍ മാസത്തിലാണ് ആദ്യമായി ദീപ്തി ഐസിസി പുരസ്‌കാരം നേടിയത്.

പുരുഷ വിഭാഗത്തില്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനാണ് പുരസ്‌കാരം. മികച്ച ഓള്‍റൗണ്ട് മികവാണ് ദീപ്തിക്കും യാന്‍സനും നിര്‍ണായകമായത്.

സിംബാബ്‌വെക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകളില്‍ (ഏകദിന, ടി20) ബാറ്റിങിലും ബൗളിങിലും നിര്‍ണായക സംഭാവനകളാണ് ദീപ്തി നല്‍കിയത്. ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ദീപ്തിക്ക് ബാറ്റിങിന് അവസരം കിട്ടിയത്. ബാറ്റിങിന് ഇറങ്ങിയ താരം സെഞ്ച്വറി (106) നേടി പുറത്താകാതെ നിന്നു. ബൗളിങില്‍ താരം 5 വിക്കറ്റുകളും വീഴ്ത്തി.

ടി20 പരമ്പരയിലും ഒരു കളിയില്‍ മാത്രമേ ദീപ്തിക്ക് ബാറ്റിങ് അവസരം കിട്ടിയുള്ളു. താരം 37 പന്തില്‍ 49 റണ്‍സെടുത്തു. 2 വിക്കറ്റും പരമ്പരയില്‍ വീഴ്ത്തി.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയിലെ മികവാണ് യാന്‍സനെ തുണച്ചത്. താരം പരമ്പരയിലാകെ 198 റണ്‍സും 13 വിക്കറ്റുകളും വീഴ്ത്തി. ദക്ഷിണാഫ്രിക്കയെ പരമ്പര നേട്ടത്തിലേക്ക് നയിക്കുന്നതിലും യാന്‍സന്‍ നിര്‍ണായകമായിരുന്നു.

content highlights: deepti sharma wins icc womens player of the month october 2026

To advertise here,contact us