ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 334 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ വില്‍ യങ്ങിന്റെ സെഞ്ച്വറിയും (125) ടിം സെയ്ഫര്ടിന്റെ അര്‍ധ ശതകവുമാണ് (58) കിവികള്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഫിന് അലനും (41) തിളങ്ങി.
ഇന്ത്യയ്ക്കായി ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അക്സര്‍ പട്ടേല്‍ എ്ന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് അഞ്ച് മത്സര പരമ്പര സ്വന്തമാക്കാം. ആദ്യ രണ്ട് മത്സരം ഇന്ത്യ ജയിച്ചപ്പോള്‍, മൂന്നാം മത്സരം മഴ മൂലം റദ്ദാക്കിയിരുന്നു.
content highlights: will young century tim seifert fifty new zealand huge total 3rd odi