ഐ പി എൽ പുതിയ സീസണിന് മുന്നോടിയായി പഞ്ചാബ് കിംഗ്സിലെത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹാര്‍ദിക് പണ്ഡ്യ. ക്യാപ്റ്റനും കോച്ചിനും പൂര്‍ണ പിന്തുണ അറിയിച്ചായിരുന്നു ഹാര്‍ദിക്കിന്റെ പ്രതികരണം.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക് എത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിലെ റോള്‍ എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.
ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്കും കോച്ച് റിക്കി പോണ്ടിംഗിനും പഞ്ചാബ് ടീമിനൊപ്പവും താനുണ്ടാവുമെന്നായിരുന്നു ഹാര്‍ദിക്കിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 'എന്റെ ക്യാപ്റ്റന്‍, ശ്രേയസ്. എന്റെ കോച്ച്, റിക്കി. എന്റെ ടീം, പഞ്ചാബ്.' എന്നാണ് ഹാര്‍ദിക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ നാല് ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയായ ഹാര്‍ദിക് 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി.
ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ തലയെടുപ്പോടെയാണ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സ് നായകനായി എത്തിയത്. എന്നാൽ മൂന്ന് സീസണിലും മുംബൈ പാടേ നിരാശപ്പെടുത്തിയപ്പോള്‍ ഹാര്‍ദിക്കിന് ടീമിലെ സ്ഥാനം തന്നെ നഷ്ടമായി. ഇതോടെ പുതിയ ക്യാപ്റ്റന്‍ ആരാവുമെന്ന ആകാംക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍.
content highlights: hardik pandya calls shreyas iyer my captain clarifies punjab kings role