ജയ്‌സ്വാളിന് സെഞ്ച്വറി; ഫിഫ്റ്റിയുമായി സുദർശനും തിലകും സുന്ദറും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോര്‍

ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോര്‍.

ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോര്‍. യശ്വസി ജയ്‌സ്വാളിന്റെ സെഞ്ച്വറിക്ക് പിന്നാലെ ക്യാപ്റ്റൻ ധ്രുവ് ജുറെലിന്‍റെയും തിലക് വര്‍മയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും സായ് സുദർശന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 464 റണ്‍സെടുത്ത ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

138 പന്തിൽ 16 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 102 റൺസാണ് ജയ്‌സ്വാൾ നേടിയത്. സായ് സുദർശൻ 255 പന്തുകളിൽ നിന്ന് 11 ഫോറുകൾ അടക്കം 88 റൺസ് നേടി. തിലക് വർമ 81 റൺസും ധ്രുവ് ജുറെൽ 71 റൺസും വാഷിംഗ്ടണ്‍ സുന്ദർ 50 റൺസും നേടി.

ന്യൂസിലന്‍ഡ് എക്കായി സാക് ഗിബ്സണ്‍ രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയായിരുന്നു.

content highlights:jaiswal century sudharsan tilak sundar fifties india huge score

To advertise here,contact us