പോണ്ടിങ്ങിനെ മറികടന്നു! ; കിവീസിനെതിരെ ഏകദിനത്തിൽ കോഹ്‌ലിക്ക് ചരിത്രനേട്ടം

മഴകളിമുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ ജയം.

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ചരിത്രനേട്ടവുമായി സൂപ്പർ താരം വിരാട് കോഹ്‌ലി. മത്സരത്തിൽ ഏഴ് റൺസ് മാത്രമാണ് നേടാനായതെങ്കിലും ഏകദിന ക്രിക്കറ്റിൽ കിവീസിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി വിരാട് മാറി.

മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡാണ് താരം മറികടന്നത്. കിവീസിനെതിരായ രണ്ടാം ഏകദിനത്തിന് മുൻപ് കോഹ്‌ലിയും പോണ്ടിങ്ങും റെക്കോഡ് പട്ടികയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ന്യൂസിലൻഡിനെതിരേ ഇരുവരും 1971 റൺസാണ് നേടിയിരുന്നത്.

എന്നാൽ മത്സരത്തിൽ ബൗണ്ടറി നേടിക്കൊണ്ട് തുടങ്ങിയ കോഹ്‌ലി പോണ്ടിങ്ങിനെ മറികടന്നു. ഏകദിനത്തിൽ കിവീസിനെതിരേ 1978 റൺസാണ് ഇപ്പോൾ കോഹ്‌ലിയുടെ സമ്പാദ്യം.

അതേ സമയം മഴകളിമുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ ജയം. കീവീസിനെ 134 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 113-7 എന്ന നിലയിൽ നിൽക്കേ മഴയെത്തുകയായിരുന്നു.

പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 ന് ഇന്ത്യ മുന്നിലെത്തി.

content highlights:virat kohli surpasses ricky ponting rare record against new zealand odi

To advertise here,contact us