ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി; രോഹിത് ശർമ കിവീസിനെതിരെ നേടിയത് അപൂർവ റെക്കോർഡ്

ന്യൂസിലന്‍ഡിനെതിരെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമമെന്ന നേട്ടവുമായി രോഹിത് ശര്‍മ

ന്യൂസിലന്‍ഡിനെതിരെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമമെന്ന നേട്ടവുമായി രോഹിത് ശര്‍മ. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിലാണ് പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയെ മറികടന്നത്.

അഫ്രീദിയുടെ 50 സിക്‌സര്‍ എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഇന്ത്യയുടെ ബാറ്റര്‍ക്ക് രണ്ട് സിക്‌സറുകള്‍ കൂടി വേണമായിരുന്നു. വെല്ലിംഗ്ടണിലെ ഹെന്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ, 28 പന്തില്‍ 23 റണ്‍സ് നേടിയ രോഹിതിന്റെ ഇന്നിങ്‌സില്‍ രണ്ട് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ രോഹിത് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.

ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണ്‍ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ആദ്യ സിക്‌സര്‍. തുടര്‍ന്ന് ഒന്‍പതാം ഓവറില്‍ ഒരിക്കല്‍കൂടി ജാമിസണെ രോഹിത് സിക്‌സര്‍ പറത്തി. 36 ഏകദിനങ്ങളിലായി 34 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 51 സിക്‌സര്‍ പറത്തിയത്.

ഷാഹിദ് അഫ്രീദി 38 ഏകദിനങ്ങളില്‍ 35 ഇന്നിങ്‌സുകളില്‍ നിന്നാണ് 50 സിക്‌സറുകള്‍ നേടിയത്.

content highlights: rohit sharma breaks shahid afridi record against new zealand

To advertise here,contact us