'ബൗളിംഗ് മാറ്റങ്ങൾ പരാജയം'; ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്കെതിരെ കൈഫ്

ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നായക ശൈലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ന്യൂസിലാൻഡിനെതിരായ ടി 20 പരമ്പര അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നായക ശൈലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും നിര്‍ണായക ഘട്ടങ്ങളിലെ തീരുമാനങ്ങളിലും അയ്യര്‍ക്ക് ഗുരുതരമായ പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് കൈഫ് കുറ്റപ്പെടുത്തി. വെറുമൊരു മത്സരത്തിലെ പരാജയമല്ലെന്നും, ടീമിന്റെ ബൗളിംഗ് മാറ്റങ്ങളില്‍ തുടര്‍ച്ചയായി കാണുന്ന പാറ്റേണാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അവസാന ഓവറുകളിലെ എറിയാന്‍ മിടുക്കരായ അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ പ്രധാന ബൗളര്‍മാരുടെ ഓവറുകള്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ത്തന്നെ തീര്‍ക്കുന്നത് തിരിച്ചടിയാകുന്നുണ്ടെന്ന് കൈഫ് ചൂണ്ടിക്കാണിച്ചു.

ശ്രേയസ് അയ്യറുടെ കീഴില്‍ ഇന്ത്യന്‍ ടീം വലിയ തോതില്‍ റണ്‍സ് വഴങ്ങുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

2026-ന് മുമ്പ് ഇന്ത്യ ഒരു പുരുഷ ടി20 മത്സരത്തിലും 250-ല്‍ അധികം റണ്‍സ് വഴങ്ങിയിട്ടില്ല. എന്നാല്‍ അയ്യരുടെ കീഴില്‍ കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് തവണയാണ് എതിരാളികള്‍ ഇന്ത്യക്കെതിരെ 250-ല്‍ അധികം സ്‌കോര്‍ ചെയ്തതെന്നും കൈഫ് പറഞ്ഞു.

ലോകകപ്പിന് ശേഷം സൂര്യകുമാർ യാദവിന് ശേഷമാണ് ശ്രേയസ് അയ്യർ ഇന്ത്യയുടെ ക്യാപ്റ്റനായി വരുന്നത്. 26 മത്സരങ്ങൾ കളിച്ചപ്പോൾ 14 മത്സരങ്ങളാണ് ജയിക്കാനായത്.

content highlights: mohammad kaif criticizes shreyas-iyer captaincy bowling change

To advertise here,contact us